1151.01 കോടിയുടെ മൂലധന സമാഹരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്ക്
കൊച്ചി: അവകാശ ഓഹരി ഇഷ്യുവിലൂടെ 1151.01 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ടുള്ള നടപടികളുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. ഓഹരി ഉടമകൾക്ക് നാലിലൊന്ന് എന്ന അനുപാതത്തിൽ 5,231,85,254 അവകാശ ഓഹരികളാണ് ഇഷ്യു ചെയ്യുന്നത്. ഈമാസം 21ന് നടന്ന ബാങ്കിന്റെ ബോർഡ് യോഗത്തിലാണ് അവകാശ ഓഹരി പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. അവകാശ ഓഹരികളുടെ മുഖവില പ്രീമിയം ഉൾപ്പടെ 22 രൂപ നിരക്കിലാണ് അനുവദിക്കുന്നത്.
റിക്കാർഡ് തീയതിയായി നിശ്ചയിച്ചിട്ടുള്ള ഫെബ്രുവരി 27നു കന്പനിയുടെ രജിസ്റ്ററിൽ പേരുള്ളവർക്കെല്ലാം അവകാശ ഓഹരികൾക്ക് അർഹതയുണ്ടാകും. മാർച്ച് ആറിന് ആരംഭിക്കുന്ന ഓഹരി ഇഷ്യു 20ന് അവസാനിക്കും.

Source link