കോണക്രി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയ ഭരിക്കുന്ന പട്ടാളം മുൻ പ്രതിപക്ഷ നേതാവ് മാമാദു ഔരി ബായെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. അദ്ദേഹം ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. സാന്പത്തികവിദഗ്ധൻകൂടിയായ മാമാദുവിന്റെ സർക്കാർ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന സാന്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.
തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായ ആൽഫാ കോണ്ടയെ 2021 സെപ്റ്റംബറിൽ പുറത്താക്കി അധികാരം പിടിച്ച പട്ടാളത്തിനെതിരേ ജനകീയ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണു പുതിയ നീക്കങ്ങൾ. ഭക്ഷണമടക്കം അവശ്യവസ്തുക്കളുടെ വിലക്കയറ്റമാണു പ്രതിഷേധത്തിനു കാരണം.
Source link