WORLD

ഗിനിയയിൽ പുതിയ പ്രധാനമന്ത്രി


കോ​​​ണ​​​ക്രി: ​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഗി​​​നി​​​യ ഭ​​​രി​​​ക്കു​​​ന്ന പ​​​ട്ടാ​​​ളം മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മാ​​​മാ​​​ദു ഔ​​​രി ബാ​​​യെ പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. അ​​​ദ്ദേ​​​ഹം ഇ​​​ന്ന​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. സാ​​​ന്പ​​​ത്തി​​​ക​​​വി​​​ദ​​​ഗ്ധ​​​ൻ​​കൂ​​​ടി​​​യാ​​​യ മാ​​​മാ​​​ദു​​​വി​​​ന്‍റെ സ​​​ർ​​​ക്കാ​​​ർ രാ​​​ജ്യ​​​ത്തെ ഗ്ര​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ന്പ​​​ത്തി​​​ക ​​​പ്ര​​​തി​​​സ​​​ന്ധി​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണു​​​മെ​​​ന്നാണ് പ്ര​​​തീ​​​ക്ഷ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ആ​​​ൽ​​​ഫാ കോ​​​ണ്ട​​​യെ 2021 സെ​​​പ്റ്റം​​​ബ​​​റി​​​ൽ പു​​​റ​​​ത്താ​​​ക്കി അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച പ​​​ട്ടാ​​​ള​​​ത്തി​​​നെ​​​തി​​​രേ ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​ണു പു​​​തി​​​യ നീ​​​ക്ക​​​ങ്ങ​​​ൾ. ഭ​​​ക്ഷ​​​ണ​​​മ​​​ട​​​ക്കം അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റ​​​മാ​​ണു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണം.


Source link

Related Articles

Back to top button