പാരീസ്: വിഖ്യാത ഫ്രഞ്ച് ചലച്ചിത്രനടൻ അലൻ ദുലന്റെ ഭവനത്തിൽ റെയ്ഡ് നടത്തിയ പോലീസ് കണ്ടെടുത്തത് 72 തോക്കുകളും മൂവായിരം വെടിയുണ്ടകളും. സ്വന്തമായി ഷൂട്ടിംഗ് റേഞ്ചുമുണ്ട്. അതേസമയം, തോക്കു കൈവശം വയ്ക്കാനുള്ള ലൈസൻസ് നടനില്ല. എൺപത്തെട്ടുകാരാനായ അലൻ ദുലൻ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. 2019ൽ പക്ഷാഘാതം വന്നിരുന്നു. കോടതി നിയമിച്ച ഉദ്യോഗസ്ഥൻ അടുത്തിടെ നടന്റെ വസതിയിലെത്തിയപ്പോൾ, തോക്കു കണ്ടതിനെത്തുടർന്നു വിശദമായ പരിശോധന നടത്തുകയായിരുന്നു.
Source link