മാര്‍ച്ചില്‍ മില്‍മ പാലിന് 10 രൂപ അധികവില

കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന് സംഘങ്ങളില്‍നിന്നു സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും പ്രോത്സാഹന വിലയായി 10 രൂപ വീതം അധികം നല്‍കുമെന്ന് ചെയര്മാന് എം.ടി. ജയന് അറിയിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെയാണ് അധികവില നല്‍കുക. ക്ഷീര സഹകരണമേഖലയുടെ ചരിത്രത്തില്‍ ഒരു മേഖലാ യൂണിയന് നല്കുന്ന ഏറ്റവും വലിയ പ്രോത്സാഹന അധികവിലയാണ് എറണാകുളം മേഖലാ യൂണിയന് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000ത്തിലധികം പ്രാഥമിക ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധികവിലയില്‍ ആറു രൂപ കര്‍ഷകനും നാലു രൂപ സംഘത്തിനും ലഭിക്കും.
സംഘത്തിനുള്ള നാലു രൂപയില്‍നിന്ന് ഒരു രൂപ മേഖലാ യൂണിയനിൽ സംഘത്തിന്റെ ഷെയറായി വകയിരുത്തും. മൂന്നു ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മേഖലാ യൂണിയന് പ്രാഥമിക സംഘങ്ങളില്‍നിന്നു സംഭരിക്കുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും ഏഴു രൂപ അധികം നല്‍കിയിരുന്നു.

Source link