സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു – Agitation continues in Sandeshkhali | Malayalam News, India News | Manorama Online | Manorama News
സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
മനോരമ ലേഖകൻ
Published: February 29 , 2024 03:13 AM IST
1 minute Read
ഷാജഹാൻ ഷെയ്ഖ് (Photo: X, @abirghoshal)
കൊൽക്കത്ത ∙ ഒളിവിൽ കഴിയുന്ന തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് ഷാജഹാൻ ഷെയ്ഖ് പൊലീസിന്റെ ‘സുരക്ഷിത കസ്റ്റഡി’യിലാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. നക്ഷത്ര സൗകര്യങ്ങൾ നൽകി ഷാജഹാൻ ഷെയ്ഖിനെ താമസിപ്പിച്ചിരിക്കുകയാണെന്നും സുവേന്ദു പറഞ്ഞു. എന്നാൽ മാധ്യമശ്രദ്ധ കിട്ടാൻ സുവേന്ദു അധികാരി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുകയാണെന്നും ഷാജഹാൻ ഷെയ്ഖ് ഉടൻ അറസ്റ്റിലാകുമെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു.
ഷാജഹാൻ ഷെയ്ഖ് 50 ദിവസമായി ഒളിവിൽ കഴിയുകയാണ്. ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സന്ദേശ്ഖലിയിൽ നടത്തുന്ന സമരം തുടരുകയാണ്. ഭൂമി തട്ടിപ്പും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ഉൾപ്പെടെ അനവധി കേസുകളാണ് ഷാജഹാൻ ഷെയ്ഖിനും അനുയായികൾക്കുമെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.
സംസ്ഥാന പൊലീസിനു മാത്രമല്ല സിബിഐക്കും ഇ.ഡിക്കും ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാമെന്നു കൽക്കട്ട ഹൈക്കോടതി ഇന്നലെ വ്യക്തമാക്കി. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ഷാജഹാൻ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയ ഇ.ഡി സംഘത്തെ ജനുവരി 5ന് ഒരു സംഘം ആക്രമിച്ചിരുന്നു.
English Summary:
Agitation continues in Sandeshkhali
40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02-29 6anghk02mm1j22f2n7qqlnnbk8-2024-02 mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-politics-parties-trinamoolcongress mo-judiciary-lawndorder-enforcementdirectorate 2p2skdtfbgjd6tdvj8vbdhfmrf 40oksopiu7f7i7uq42v99dodk2-2024-02-29 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 mo-judiciary-lawndorder-cbi 40oksopiu7f7i7uq42v99dodk2-2024
Source link