ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ അഞ്ചാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരം എർലിംഗ് ഹാലണ്ടിന്റെ ഗോൾവർഷം. ഹാലണ്ട് അഞ്ച് ഗോൾ നേടിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 6-2ന് ല്യൂട്ടൻ ടൗണിനെ നിലംപരിശാക്കി. 3, 18, 40, 55, 58 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോൾ. മാറ്റിയോ കോവാസിക്കിന്റെ (72’) വകയായിരുന്നു സിറ്റിയുടെ ആറാം ഗോൾ. ജോർഡൻ ക്ലാർക്ക്(45’,52’) ല്യൂട്ടനുവേണ്ടി രണ്ട് ഗോൾ മടക്കി.
Source link