‘നന്ദി പിഐഎ’; കാനഡയിലെത്തിയശേഷം കുറിപ്പെഴുതിവെച്ച് മുങ്ങി എയർഹോസ്റ്റസ്; പാകിസ്താനിൽ പുതിയ ട്രെൻഡ്

ടൊറന്‍ടോ: ഇസ്ലാമാബാദിയില്‍ നിന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ (പി.ഐ.എ.) എയര്‍ഹോസ്റ്റസായി കാനഡയിലെത്തിയതാണ് മറിയം റാസ. വിശ്രമദിവസത്തിന് ശേഷം ജോലിക്ക് എത്താതായതോടെയാണ് സഹപ്രവര്‍ത്തകര്‍ മറിയത്തെ അന്വേഷിച്ചിറങ്ങിയത്. എന്നാല്‍ ടൊറന്‍ടോയിലെ ഹോട്ടല്‍ റൂമിലെത്തിയവര്‍ക്ക് കിട്ടിയത് മറിയത്തിന്റെ പി.ഐ.എ. യൂണിഫോമും അതില്‍ ‘നന്ദി, പി.ഐ.എ’ എന്നെഴുതിയ ഒരു കുറിപ്പും മാത്രമാണ്.ഫെബ്രുവരി 26 തിങ്കളാഴ്ച ഇസ്ലാമാബാദില്‍നിന്നു തിരിച്ച പി.ഐ.എ. വിമാനത്തിലാണ് മറിയം ടൊറന്‍ടോയില്‍ എത്തിയത്. അടുത്ത ദിവസം കറാച്ചിയിലേക്കുള്ള വിമാനത്തില്‍ തിരിച്ച് പാകിസ്താനില്‍ എത്തേണ്ടതായിരുന്നു. ഇതാദ്യമായല്ല കാനഡയിലെത്തുന്ന പി.ഐ.എ. വിമാനത്തിലെ ജീവനക്കാരെ കാണാതാവുന്നത്. ശരിക്കും മറിയം അടുത്തിടെയായി കണ്ടുവന്ന ഒരു ‘ട്രെന്‍ഡ്’ തുടരുകയായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.
Source link