Site icon onlinekeralanews.com

ബി.ടെക് വിദ്യാർത്ഥിയെ മർദ്ദിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം


വെഞ്ഞാറമൂട്: വാഹന പരിശോധനയ്‌ക്കിടെ ഹെൽമെറ്റ് ധരിക്കാതെ വന്ന ബി.ടെക് വിദ്യാർത്ഥിയെ മർദ്ദിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.ബൈപ്പാസിൽ വാഹന പരിശോധന നടക്കുന്നതിനിടെ അഭയ് കൃഷ്ണ ഹെൽമെറ്റ് ധരിക്കാതെ ബൈക്കിലെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും ഏകദേശം 25 മീറ്റർ മുന്നോട്ടുപോയ ശേഷമാണ് ബൈക്ക് നിറുത്തിയത്. പ്രകോപിതനായ ഉദ്യോഗസ്ഥൻ പിന്നാലെ ഓടി ബൈക്ക് പിടിച്ചുനിറുത്തിയ ശേഷം ആദ്യം ബൈക്കിലിടിക്കുകയും പിന്നീട് അഭയ് കൃഷ്ണയുടെ മുഖത്ത് അടിക്കുകയുമായിരുന്നു. എന്തിനാണ് ആക്രമിച്ചതെന്ന് ചോദിച്ചപ്പോൾ 6,500 രൂപ പിഴ അടയ്‌ക്കാനും ആവശ്യപ്പെട്ടു. അതേസമയം ബൈക്ക് പൂട്ടി താക്കോലെടുത്തെന്നും അഭയ് കൃഷ്ണ അമ്മയോട് ഫോണിൽ സംസാരിച്ചപ്പോൾ ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടെന്നും പരാതിയുണ്ട്.ഫോട്ടോ: അഭയ് കൃഷ്‌ണയെ ഉദ്യോഗസ്ഥൻ


Source link

Exit mobile version