Site icon onlinekeralanews.com

നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച വാട്ടർമീറ്റർ മോഷ്ടാക്കൾ അറസ്റ്റിൽ


കൊച്ചി: വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജല അതോറിട്ടിയുടെ വാട്ടർ മീറ്ററുകൾ മോഷ്ടിച്ച് വിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ.മരട്, നെട്ടൂർ മേഖലകളിൽ 25 വാട്ടർ മീറ്ററുകളും ഒട്ടേറെ കുടിവെള്ള ഫിറ്റിംഗുകളും ടാപ്പുകളും പ്രതികൾ കവ‌ർന്നതായി പൊലീസ് പറഞ്ഞു. പകൽ നേരം സൈക്കിളിൽ ചുറ്റിക്കറങ്ങി രാത്രി മോഷണം നടത്തുന്നതാണ് രീതി. തൈക്കൂടം ഇടവക ക്രിസ്തീയ സംഘത്തിന്റെ സെന്റ് ആന്റണീസ് റോഡിലെ ഷോപ്പിംഗ് കോംപ്ലസിലും ബൈപ്പാസ് റോഡിലെ ജൂബിലി മെമ്മോറിയൽ ബിൽഡിംഗിലും നിന്ന് ഏഴ് മീറ്ററുകൾ ഊരിയെടുത്തു. മാ‌ർച്ച് ഒന്നിനും 10നുമിടെയായിരുന്നു മോഷണ പരമ്പര. പ്രദേശത്തെ നിരവധി വീടുകളിൽ മോഷണം നടന്നെങ്കിലും പലരും പരാതിപ്പെട്ടില്ല.


Source link

Exit mobile version