മെട്രോ യാത്രക്കാരിയുടെ മാല കവർന്നു;പൊലീസുകാരൻ പിടിയിൽ-Tamil Nadu | Crime News | Manoramaonline
ചെന്നൈയിൽ മെട്രോ യാത്രക്കാരിയുടെ മാല കവർന്നു; പൊലീസുകാരൻ പിടിയിൽ
ഓൺലൈൻ ഡെസ്ക്
Published: February 28 , 2024 10:04 AM IST
1 minute Read
പ്രതീകാത്മക ചിത്രം (erhui1979/istockphoto)
ചെന്നൈ ∙ മെട്രോ സ്റ്റേഷനിൽ വച്ച് യാത്രക്കാരിയുടെ മാല കവർന്ന പൊലീസ് ഉദ്യോഗസ്ഥനെ സഹയാത്രികരും പ്രദേശവാസികളും ചേർന്ന് പിടികൂടി. ഞായറാഴ്ച വൈകിട്ട് അരുമ്പാക്കം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് യാത്രക്കാരിയുടെ മാല പൊട്ടിച്ച ശേഷം കടന്നുകളയാൻ ശ്രമിച്ചത്.
യാത്രക്കാരി ബഹളംവച്ചതോടെ മറ്റുള്ളവർ ഇയാളെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ആവഡിയിലെ തമിഴ്നാട് സ്പെഷൽ ബറ്റാലിയനിൽ (ടിഎസ്പി) കോൺസ്റ്റബിളായ രാജദുരൈയാണ് പിടിയിലായത്.
കഴിഞ്ഞ 3 മാസമായി അരുമ്പാക്കത്ത് ജോലി ചെയ്യുന്ന ഇയാൾ മുൻപ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചൂളൈമേട് പൊലീസ് പറഞ്ഞു.
English Summary:
Cop on duty at Metro station snatches chain
40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list mo-judiciary-lawndorder-arrest 40oksopiu7f7i7uq42v99dodk2-2024-02-28 7u3tg7j3tidr0317tgqpped44f 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02-28 mo-crime-crime-news 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-news-national-states-tamilnadu mo-news-common-chennainews 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link