‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന് കോൺഗ്രസ് മുദ്രാവാക്യം വിളിച്ചെന്ന് ബിജെപി; വിളിച്ചത് ‘നസീർ സാബ് സിന്ദാബാദ്’
കോൺഗ്രസിന്റെ രാജ്യസഭാ വിജയത്തിനു പിന്നാലെ ‘പാക്കിസ്ഥാൻ സിന്ദാബാദ്’: ആരോപണവുമായി ബിജെപി – Rajya Sabha Election | BJP | Congress | National News | Manorama News
‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന് കോൺഗ്രസ് മുദ്രാവാക്യം വിളിച്ചെന്ന് ബിജെപി; വിളിച്ചത് ‘നസീർ സാബ് സിന്ദാബാദ്’
ഓൺലൈൻ ഡെസ്ക്
Published: February 28 , 2024 10:43 AM IST
1 minute Read
കർണാടകയില്‍നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ.സയിദ് നസീർ ഹുസൈന്‍, ജി.സി. ചന്ദ്രശേഖർ, അജയ് മാക്കന്‍ എന്നിവർ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനൊപ്പം (പിടിഐ ചിത്രം)
ബെംഗളൂരു∙ കർണാടക നിയമസഭയിൽ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി നസീർ ഹുസൈൻ വിജയിച്ചതിനു പിന്നാലെ ‘പാക്കിസ്ഥാൻ സിന്ദാബാദ്’ വിളികൾ ഉയർന്നെന്ന ആരോപണവുമായി ബിജെപി രംഗത്ത്. കോൺഗ്രസിന്റെ പാക്ക് പ്രേമം അപകടകരമാണെന്നും ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ എക്സിൽ കുറിച്ചു. എന്നാൽ ബിജെപിയുടെ ആരോപണം കോൺഗ്രസ് തള്ളിക്കളഞ്ഞു.
Read Also: ഹിമാചൽ പ്രദേശിൽ സർക്കാരിനെ സംരക്ഷിക്കാൻ കോൺഗ്രസ്; നേതൃമാറ്റം ആവശ്യപ്പെട്ട് വിമതർ
കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ, കര്‍ണാടക ബിജെപി അധ്യക്ഷൻ സി.ടി.രവി ഉൾപ്പെടെയുള്ള നേതാക്കളും കോൺഗ്രസിന്റെ ആഘോഷ ദൃശ്യങ്ങൾ പങ്കുവച്ച് വിമർശിച്ചു. എന്നാൽ ‘നസീർ ഹുസൈൻ സിന്ദാബാദ്’, ‘കോൺഗ്രസ് പാർട്ടി സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പാർട്ടി പ്രവർത്തകർ ഉയർത്തിയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി അവകാശപ്പെടുന്നതു പോലെയുള്ള മുദ്രാവാക്യങ്ങൾ താൻ കേട്ടില്ലെന്നും അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ നടപടി സ്വീകരിക്കാൻ തയാറായിരുന്നുവെന്നും നസീർ ഹുസൈൻ പ്രതികരിച്ചു.
‘നസീർ സാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തെയാണ് ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന് ബിജെപി അവകാശപ്പെടുന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ബെംഗളൂരു പൊലീസിൽ പരാതി നൽകി. കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം.
Pakistan Zindabad slogans raised after Congress’s Naseer Hussein, political secretary of Congress President Mallikarjun Kharge, won Rajya Sabha election from Karnataka.Congress’s obsession with Pakistan is dangerous. It is taking India towards balkanisation. We can’t afford it. pic.twitter.com/uh49RignSf— Amit Malviya (@amitmalviya) February 27, 2024
English Summary:
BJP claims ‘Pakistan Zindabad’ chanted after Congress’ Karnataka Rajya Sabha win
40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list mo-news-national-states-karnataka 40oksopiu7f7i7uq42v99dodk2-2024-02-28 mo-politics-elections-rajya-sabha-election 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02-28 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews 5nejlvtqmpcl9hgpm8pkj3iphg mo-politics-parties-congress 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02