CINEMA

‘ഔട്ട്സ്റ്റാൻഡിങ്’; ‘ഭ്രമയുഗ’ത്തെ പ്രശംസിച്ച് വിക്രമാദിത്യ മോട്‌വാനെ

‘ഔട്ട്സ്റ്റാൻഡിങ്’; ‘ഭ്രമയുഗ’ത്തെ പ്രശംസിച്ച് വിക്രമാദിത്യ മോട്‌വാനെ | Bramayugam Vikramaditya Motwane

‘ഔട്ട്സ്റ്റാൻഡിങ്’; ‘ഭ്രമയുഗ’ത്തെ പ്രശംസിച്ച് വിക്രമാദിത്യ മോട്‌വാനെ

മനോരമ ലേഖകൻ

Published: February 28 , 2024 10:20 AM IST

1 minute Read

പോസ്റ്റർ

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തെ പ്രശംസിച്ച് പ്രശസ്ത ബോളിവുഡ് നിർമാതാവും സംവിധായകനുമായ വിക്രമാദിത്യ മോട്‌വാനെ. ‘ഔട്ട്സ്റ്റാൻഡിങ്’ എന്നായിരുന്നു ചിത്രം കണ്ട ശേഷം അദ്ദേഹം ഇൻസ്റ്റ്ഗ്രാം സ്റ്റോറിയിൽ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്. സംവിധായകനായ രാഹുൽ സദാശിവത്തെ ടാഗും ചെയ്തിട്ടുണ്ട്.
ഉ‍ഡാൻ, ലൂട്ടേര തുടങ്ങിയ സിനിമകളുടെ സംവിധായകനായ അദ്ദേഹം ബോളിവുഡിലെ മുൻനിര നിര്‍മാതാവ് കൂടിയാണ്. സേക്രഡ് ഗെയിംസ് എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയുടെ സൃഷ്ടാവും വിക്രമാദിത്യ മോട്‌വാനെയാണ്.

അതേസമയം ബോക്സ്ഓഫിസിൽ കുതിപ്പു തുടര്‍ന്ന് ‘ഭ്രമയുഗം’. രണ്ടാം വാരത്തിലേക്കു കടക്കുമ്പോഴും പ്രേക്ഷകരിൽ ആവേശത്തിനൊരുകുറവുമില്ല. സിനിമയുടെ തെലുങ്ക് പതിപ്പും റിലീസിനെത്തിയിട്ടുണ്ട്. കേരളത്തിലും വിദേശത്തും സിനിമയ്ക്കു ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗോള കലക്‌ഷൻ 50 കോടി പിന്നിട്ടു കഴിഞ്ഞു.
ലോകമെമ്പാടും സിനിമാ പ്രേക്ഷകർ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇന്ത്യയിൽ മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തരംഗമായിക്കഴിഞ്ഞു. 

കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ.‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. 
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊ‍ഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

English Summary:
Vikramaditya Motwane Praises Bramayugam Movie

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-02-28 mo-entertainment-titles0-bramayugam f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 3t97nbma2bgnlgdi61e950aiv7 7rmhshc601rd4u1rlqhkve1umi-2024-02 mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-02-28 f3uk329jlig71d4nk9o6qq7b4-2024-02 mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-rahulsadasivan


Source link

Related Articles

Back to top button