ചന്ദനക്കുട നേർച്ചയിൽ എ.ആർ.റഹ്മാൻ; ആരാധകരിൽ നിന്ന് രക്ഷപ്പെടാൻ മടക്കം ഓട്ടോയിൽ-A.R.Rahman | Chennai | Manoramaonline
ചന്ദനക്കുട നേർച്ചയിൽ പങ്കെടുത്ത് എ.ആർ.റഹ്മാൻ; പിന്തുടർന്ന് ആരാധകർ, ഓട്ടോയിൽ കയറി ‘രക്ഷപ്പെട്ടു’
ഓൺലൈൻ ഡെസ്ക്
Published: February 28 , 2024 08:51 AM IST
1 minute Read
അണ്ണാശാല ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ പങ്കെടുത്ത ശേഷം ഓട്ടോറിക്ഷയിൽ മടങ്ങുന്ന എ.ആർ.റഹ്മാൻ
ചെന്നൈ ∙ അണ്ണാശാല ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ പങ്കെടുക്കാനെത്തിയ സംഗീതജ്ഞൻ എ.ആർ.റഹ്മാന്, ആരാധകരിൽ നിന്നു രക്ഷപ്പെടാൻ തുണയായത് ഓട്ടോറിക്ഷ.
Read More: ഒരു കർഷകൻ കൂടി മരിച്ചു; ഇന്ന് കർഷകസംഘടനകളുടെ യോഗം
പ്രാർഥനകൾ നടത്തിയ ശേഷം റഹ്മാൻ പുറത്തിറങ്ങുന്നതും കാത്ത് വൻ ജനക്കൂട്ടമാണ് ദർഗയ്ക്കു പുറത്തുണ്ടായിരുന്നത്. ആരാധകർക്കിടയിലൂടെ സ്വന്തം കാറിനടുത്ത് എത്തുന്നത് ബുദ്ധിമുട്ടാകുമെന്ന് കണ്ട്, സമീപത്തുണ്ടായിരുന്ന ഓട്ടോയിൽ കയറുകയായിരുന്നു.
റഹ്മാൻ വളരെ ദൂരം പോയശേഷം, ഡ്രൈവർ കാറുമായെത്തിയപ്പോൾ അതിൽ കയറി മടങ്ങി. റഹ്മാൻ കയറിയ ഓട്ടോയെ ധാരാളം പേർ പിന്തുടരുന്നതും കാണാമായിരുന്നു. അണ്ണാശാല ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ വർഷങ്ങളായി അദ്ദേഹം പങ്കെടുക്കാറുണ്ട്.
English Summary:
A.R.Rahman travels in Auto Rickshaw in Chennai
40oksopiu7f7i7uq42v99dodk2-2024-02 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-entertainment-music-arrahman mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024-02-28 mo-news-national-states-tamilnadu 4ghacc9b2rrdgfc0rcrl3r1k2o 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02 5us8tqa2nb7vtrak5adp6dt14p-2024-02-28
Source link