ശസ്ത്രക്രിയ വിജയകരമെന്നു ഷമി
ന്യൂഡൽഹി: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ഇടത് കണങ്കാലിനേറ്റ പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമാണ്. പരിക്ക് ഭേദമാവാൻ സമയമെടുക്കുമെന്നും തിരിച്ചുവരവിന്റെ പാതയിലാണെന്നും ഷമി എക്സിൽ കുറിച്ചു. ആശുപത്രിയിൽനിന്നുള്ള സ്വന്തം ചിത്രങ്ങളും ഇതോടൊപ്പം ഷമി ചേർത്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ലോകകപ്പിനിടെയാണ് ഷമിക്കു കണങ്കാലിനു പരിക്കേറ്റത്. ഇതേത്തുടർന്ന് പിന്നീടുള്ള പരന്പരകളിൽ ടീം ഇന്ത്യക്കൊപ്പം ചേരാനായില്ല.
ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരന്പരയും ദക്ഷിണാഫ്രിക്കൻ പര്യടനം, അഫ്ഗാനിസ്ഥാനെതിരേയുള്ള പരന്പര, ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരന്പര എന്നിവയും ഷമിക്ക് നഷ്ടമായി. വരുന്ന ഐപിഎലിലും ഷമിയുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതുകഴിഞ്ഞുള്ള ട്വന്റി20 ലോകകപ്പ് ടീമിലും ഉൾപ്പെടാൻ ഇടയില്ല.
Source link