WORLD

ബുർക്കിനാ ഫാസോ മോസ്കിലും ആക്രമണം


വാ​​​ഗ​​​ഡു​​​ഗു: ​​​ബു​​​ർ​​​ക്കി​​​നാ ഫോ​​​സോ​​​യി​​​ൽ പ​​​ള്ളി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ദി​​​വ​​​സം തന്നെ മോ​​​സ്കി​​​ലും ആ​​​ക്ര​​​മ​​​ണം. ഞാ​​​യ​​​റാ​​​ഴ്ച കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ ന​​​റ്റി​​​യാ​​​ബൊ​​​വാ​​​നി പ​​​ട്ട​​​ണ​​​ത്തി​​​ലെ മോ​​​സ്കി​​​ൽ ഡ​​​സ​​​ൻ​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. പു​​​ല​​​ർ​​​ച്ചെ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ൾ വ​​​ള​​​ഞ്ഞ് വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​സ്‌​​​ലാ​​​മി​​​ക ഭീകരരാ​​​ണ് ആ​​​ക്ര​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. മ​​​രി​​​ച്ച​​​വ​​​രെ​​​ല്ലാം മു​​​സ്‌​​​ലിം​​​ക​​​ളാ​​​ണ്. സ്​​​ത്രീ​​​ക​​​ളും മ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ക്ര​​​മി​​​ക​​​ൾ മേ​​​ഖ​​​ല​​​യി​​​ൽ താ​​​വ​​​ള​​​മ​​​ടി​​​ച്ചി​​​രു​​​ന്ന സൈ​​​നി​​​ക​​​രെ​​​യും സ്വ​​​യം​​​പ്ര​​​തി​​​രോ​​​ധ സം​​​ഘ​​​ത്തെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.

ഞാ​​​യ​​​റാ​​​ഴ്ച​​ത​​​ന്നെ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ബു​​​ർ​​​ക്കി​​​നാ ഫാ​​​സോ​​​യി​​​ലെ എ​​​സാ​​​കെ​​​യ്ൻ ഗ്രാ​​​മ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ പ​​​ള്ളി​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച കു​​​ർ​​​ബാ​​​ന ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ണ്ട​​​യാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 15 വി​​​ശ്വാ​​​സി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​ര​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.


Source link

Related Articles

Back to top button