കോഴിക്കോട്: ആഗോളതലത്തിലുള്ള വിപുലീകരണത്തിന്റെ ഭാഗമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതുതായി പത്തു ഷോറൂമുകൾ കൂടി ആരംഭിക്കുന്നു. മാർച്ചിലാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്. ഇതോടെ ആകെ ഷോറൂമുകളുടെ എണ്ണം 350 ആകും. മഹാരാഷ്ട്രയിലെ ലാത്തൂർ, സതാര, നാഗ്പുർ, കർണാടകയിലെ കോലാർ, വൈറ്റ്ഫീൽഡ്, രാജസ്ഥാനിലെ ജയ്പുർ, ഡൽഹിയിലെ ചാന്ദ്നി ചൗക്ക്, ആന്ധ്രപ്രദേശിലെ വനസ്ഥലിപുരം, പഞ്ചാബിലെ പട്യാല, പുതുച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്. ഇതിൽ രാജസ്ഥാൻ, പുതുച്ചേരി എന്നിവിടങ്ങളിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആദ്യ ഷോറൂമുകൾ ആരംഭിച്ചുകൊണ്ട് ഈ സംസ്ഥാനങ്ങളിലേക്ക് ബ്രാൻഡിന്റെ വിപുലീകരണം നടത്തുകയാണ്.
നിലവിൽ സാന്നിധ്യമുള്ള 14 രാജ്യങ്ങൾക്കു പുറമെ ന്യൂസിലാൻഡ്, ഈജിപ്ത്, തുർക്കി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും പുതിയ ഷോറൂമുകൾ ആരംഭിച്ച് അന്താരാഷ്ട്ര വിപുലീകരണം വ്യാപകമാക്കാനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലക്ഷ്യമിടുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള, വിവിധ ഭാഷകൾ സംസാരിക്കുന്ന 22000ത്തോളം ജീവനക്കാരാണ് മലബാർ ഗ്രൂപ്പിന് കീഴിലുള്ളത്. ‘മെയ്ക് ഇൻ ഇന്ത്യ മാർക്കറ്റ് ടു ദ വേൾഡ്’ എന്ന ആശയത്തെ മുൻനിർത്തി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോളതലത്തിൽ കൈവരിച്ചിട്ടുള്ള മഹത്തായ മുന്നേറ്റം ബ്രാൻഡിന് സാന്നിധ്യമുള്ള 14 രാജ്യങ്ങളിലെയും ജ്വല്ലറി പ്രേമികൾക്കു വലിയ സന്തോഷം പകരുന്നതാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

Source link