വിനോദയാത്ര മരണയാത്രയായി: ഭര്‍ത്താവ് മരിച്ചതോടെ യുവതി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി
വിനോദയാത്ര മരണയാത്രയായപ്പോൾ, ഡൽഹിയിൽ ദമ്പതികൾക്ക് ദാരുണാന്ത്യം– Latest News | Manorama Online
വിനോദയാത്ര മരണയാത്രയായി: ഭര്‍ത്താവ് മരിച്ചതോടെ യുവതി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി
ഓൺലൈൻ ഡെസ്ക്
Published: February 27 , 2024 03:07 PM IST
1 minute Read
അഭിഷേക് ആലുവാലിയ(25)യും ഭാര്യ അഞ്ജലിയും
ന്യൂഡൽഹി∙ മൃഗശാല കാണാനിറങ്ങിയ യുവ ദമ്പതികളുടെ യാത്ര അന്ത്യയാത്രയായി. അഭിഷേക് ആലുവാലിയ(25)യും ഭാര്യ അഞ്ജലിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്.
തിങ്കളാഴ്ച ഡൽഹിയിലുള്ള മൃഗശാല സന്ദർശിക്കാനിറങ്ങിയതായിരുന്നു അഭിഷേകും ഭാര്യ അഞ്ജലിയും. മൃഗശാലയിലെത്തിയ അഭിഷേകിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടൻ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. പക്ഷേ രക്ഷിക്കാനായില്ല.
തുടർന്ന് അഭിഷേകിന്റെ മൃതദേഹം ഇവരുടെ ഫ്ളാറ്റായ ആൽകോൺ അപ്പാർട്ട്മെന്റിൽ എത്തിച്ചു. അഭിഷേകിന്റെ ചേതനയറ്റം ശരീരം കണ്ട് മനംനൊന്ത അഞ്ജലി ഫ്ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടൻ തന്നെ അഞ്ജലിയെ മാക്സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2023 നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്.
English Summary:
Abhishek Ahluwali died of heart attack, his wife Anjali, unable to bear the shock, died of suicide after she jumped from the seventh floor
40oksopiu7f7i7uq42v99dodk2-2024-02 3qqm5krriacr3phj8rcg74i1hp mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5us8tqa2nb7vtrak5adp6dt14p-2024-02-27 40oksopiu7f7i7uq42v99dodk2-2024-02-27 mo-health-death 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link