‘മഞ്ഞുമ്മൽ’ കാണണമെങ്കിൽ ‘ബോയ്സ്’ കമന്റ് ചെയ്യണം: ആരാധികയെ ഞെട്ടിച്ച് താരങ്ങൾ
‘മഞ്ഞുമ്മൽ’ കാണണമെങ്കിൽ ‘ബോയ്സ്’ കമന്റ് ചെയ്യണം: ആരാധികയെ ഞെട്ടിച്ച് താരങ്ങൾ | Celebrity Comment Trend
‘മഞ്ഞുമ്മൽ’ കാണണമെങ്കിൽ ‘ബോയ്സ്’ കമന്റ് ചെയ്യണം: ആരാധികയെ ഞെട്ടിച്ച് താരങ്ങൾ
മനോരമ ലേഖകൻ
Published: February 27 , 2024 02:56 PM IST
1 minute Read
ഇൻസ്റ്റഗ്രാം വിഡിയോയിൽ നിന്നും
ഇഷ്ടതാരങ്ങളുടെ കമന്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിൽ പതിവാകുകയാണ്. വിജയ് ദേവരകൊണ്ട, ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ആലിയ ഭട്ട് എന്നിവരെല്ലാം ഇത്തരത്തിൽ ആരാധകരുടെ റീലുകൾക്കു താഴെ കമന്റുകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ, ആൽഫിയ ഇല്യാസ് എന്ന പെൺകുട്ടിയുടെ റീലും വൈറലാകുന്നു. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിലെ ഏതെങ്കിലും ഒരാൾ കമന്റ് ചെയ്താലേ ഈ ചിത്രം താൻ കാണൂ എന്നായിരുന്നു റീലിൽ ആൽഫിയ പറഞ്ഞത്.
‘മഞ്ഞുമ്മൽ ബോയ്സി’ലെ ഒരാളുടെ കമന്റ് കാത്തിരുന്ന ആലിയയെ തേടിയെത്തിയത് കൂട്ടത്തോടെയുള്ള കമന്റുകളാണ്. ‘‘ഹേ ആലിയ, പോയി സിനിമ കാണൂ. നിങ്ങൾ നിരാശരാകില്ല’’ എന്ന മറുപടിയുമായി ടീം മഞ്ഞുമ്മൽ ബോയ്സ് എത്തി. ചന്തു സലിം കുമാർ, പറവ ഫിലിംസ്, ജീൻ പോൾ ലാൽ, വിഷ്ണു രഘു എന്നിവരെല്ലാം ആൽഫിയയുടെ റീൽസിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.
താരങ്ങൾ മാത്രമല്ല സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഉൾപ്പടെയുള്ളവരും ആല്‍ഫിയയുടെ പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. കമന്റുകളെത്തിയതോടെ തനിക്കു ‘ലോട്ടറി അടിച്ചു’വെന്നായിരുന്നു ആൽഫിയയുടെ പ്രതികരണം.
കുറച്ചു ദിവസം മുൻപാണ് ‘ഈ വിഡിയോയ്ക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താലേ ഞാൻ പഠിക്കൂ’ എന്ന അടിക്കുറിപ്പോടെ താഹ എന്ന യുവാവ് എത്തിയത്. ‘പോയിരുന്ന് പഠിക്ക് മോനേ’ എന്നായിരുന്നു പോസ്റ്റിനു ടൊവിനോ തോമസിന്റെ മറുപടി. തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയുടെ കമന്‍റ് അഭ്യര്‍ഥിച്ച് കൊണ്ട് വിഡിയോ പങ്കുവച്ച വിദ്യാര്‍ഥിനികള്‍ക്ക് ലഭിച്ചതും സമാനമായ സര്‍പ്രൈസ് തന്നെയായിരുന്നു.
Read more at: ‘ബേസിൽ ജോസഫ് കമന്റ് ചെയ്താൽ നാട്ടിലേക്കുവരാം’; യുവാവിനു കലക്കൻ മറുപടിയുമായി താരം
ഹര്‍ഷിത റെഡ്ഡി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ‘വിജയ് ദേവരകൊണ്ട ഈ വിഡിയോക്ക് കമന്‍റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും’ എന്ന് എഴുതിയ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ വൈറലായതോടെ കമന്‍റുമായി സാക്ഷാല്‍ വിജയ് ദേവരകൊണ്ട തന്നെ രംഗത്തെത്തി. ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നായിരുന്നു വിജയ്‍യുടെ കമന്‍റ്.
സംവിധായകൻ ബേസിൽ ജോസഫ് കമന്റ് ചെയ്താലേ നാട്ടിലേക്ക് വരൂ എന്ന വിഡിയോയുമായി മറ്റൊരു വിരുതനും എത്തിയിരുന്നു. ‘ആറു വർഷമായി നാട്ടിലെത്തിയിട്ട്, ബേസിൽ ജോസഫ് കമന്റ് ചെയ്താൽ നാട്ടിൽ വരാം’ എന്ന വിഡിയോയുമായാണ് യുവാവ് എത്തിയത്. ‘മകനെ മടങ്ങി വരൂ’ എന്നായിരുന്നു ബേസിലിന്റെ മറുപടി.
English Summary:
Manjummel Boys joins if this celebrity comments trend
1jlso615lkhjujh9s4kfn0d5kt f3uk329jlig71d4nk9o6qq7b4-2024-02-27 7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-02 mo-entertainment-common-malayalammovienews mo-entertainment-movie-basil-joseph f3uk329jlig71d4nk9o6qq7b4-2024-02 7rmhshc601rd4u1rlqhkve1umi-2024-02-27 mo-entertainment-titles0-manjummel-boys f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link