ബൗ​ള​ർ​മാ​ർ ത​ക​ർ​ത്തു


ബം​ഗ​ളൂ​രു: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് യു​പി വാ​രി​യേ​ഴ്സി​നെ ഒ​ന്പ​തു വി​ക്ക​റ്റി​നു തോ​ൽ​പ്പി​ച്ചു. ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് ബൗ​ള​ർ​മാ​രു​ടെ മു​ന്നി​ൽ ത​ക​ർ​ന്ന യു​പി​ക്ക് 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​ന് 119 റ​ണ്‍​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ഡ​ൽ​ഹി 14.3 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി 123 റ​ണ്‍​സ് നേ​ടി. ടോ​സ് നേ​ടി​യ ഡ​ൽ​ഹി ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ പ​വ​ർ​പ്ലേ​യി​ൽ ത​ന്നെ ഓ​പ്പ​ണ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ മാ​രി​സ​ൻ കാ​പ്പ് (4-1-5-3) ഈ ​തീ​രു​മാ​നം ശ​രി​വ​ച്ചു. 42 പ​ന്തി​ൽ അ​ഞ്ചു ഫോ​റി​ന്‍റെ​യും ഒ​രു സി​ക്സി​ന്‍റെ​യും അ​ക​ന്പ​ടി​യി​ൽ 45 റ​ണ്‍​സ് നേ​ടി​യ ശ്വേ​ത ഷെ​രാ​വ​ത്താ​ണ് യു​പി​യു​ടെ ടോ​പ് സ്കോ​റ​ർ. രാ​ധ യാ​ദ​വ് നാ​ലു വി​ക്ക​റ്റ് നേ​ടി. അ​രു​ദ്ധ​തി റെ​ഡ​ഡി, അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

ചെ​റി​യ സ്കോ​റി​ലേ​ക്ക് അ​നാ​യാ​സ​മായി ഡ​ൽ​ഹി ഓ​പ്പ​ണ​ർ​മാ​രാ​യ മെ​ഗ് ലാ​ന്നിം​ഗും ( 43 പ​ന്തി​ൽ 51), ഷ​ഫാ​ലി വ​ർ​മ​യും (43 പ​ന്തി​ൽ 64 നോ​ട്ടൗ​ട്ട്) ക​ളി​ച്ച​ത്. ജ​യി​ക്കാ​യി ഒ​രു റ​ണ്‍ ഉ​ള്ള​പ്പോ​ഴാ​ണ് ലാ​ന്നിം​ഗ് പു​റ​ത്താ​കു​ന്ന​ത്. ക​ള​ത്തി​ലെ​ത്തി​യ ജെ​മി​മ റോ​ഡ്രി​ഗ​സ് നേ​രി​ട്ട പ​ന്ത് ബൗ​ണ്ട​റി ക​ട​ത്തി വി​ജ​യം കു​റി​ച്ചു.


Source link

Exit mobile version