ന്യൂഡൽഹി മാരത്തണ്‍: ടി. ഗോപി ചാന്പ്യൻ
ന്യൂഡൽഹി: അപ്പോളോ ടയേഴ്സ് ന്യൂഡൽഹി മാരത്തണിൽ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മലയാളി താരം ടി. ഗോപിക്ക് കിരീടം. ഇഞ്ചോടിഞ്ച് മത്സരത്തിൽ സഹതാരം ശ്രീനു ബുഗാതയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗോപിയുടെ നേട്ടം. 2:14:40 സമയത്തിലാണ് ഗോപി ഫിനിഷ് ചെയ്തത്. 2:14:41 സമയത്തിൽ ശ്രീനു ബുഗാത രണ്ടാമനായി. അക്ഷയ് സൈനി (2:15:27)ക്കാണ് എലൈറ്റ് വിഭാഗത്തിൽ മൂന്നാം സ്ഥാനം. 2022ൽ നേടിയ വ്യക്തിഗത മികവ് (2:13:39) മറികടക്കാൻ ഗോപിക്കായില്ല. പാരീസ് ഒളിന്പിക്സ് യോഗ്യതാ മാർക്ക് മറികടക്കാനും താരങ്ങൾക്കായില്ല. 2:08.10 സമയമായിരുന്നു ഒളിന്പിക്സ് യോഗ്യതാ മാർക്ക്. എലൈറ്റ് വനിതാ വിഭാഗത്തിൽ തന്റെ ഏറ്റവും മികച്ച വ്യക്തിഗത സമയം (2:52:25) കണ്ടെത്തിയ അശ്വിനി ജാദവ് സ്വർണം നേടി. നിർമാബെൻ താക്കൂർ (2:55:47), ദിവ്യങ്ക ചൗധരി (2:57.06) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കേന്ദ്ര സാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ, നടി സോഹ അലി ഖാൻ, അപ്പോളോ ടയേഴ്സ് ലിമിറ്റഡ് ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക (എപിഎംഇഎ) പ്രസിഡന്റ് സതീഷ് ശർമ, എഎസ്ഐസിഎസ് മാനേജിംഗ് ഡയറക്ടർ രജത് ഖുറാന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Source link