WORLD

‘പലസ്തീനെ സ്വതന്ത്രമാക്കുക’, ഇസ്രയേല്‍ എംബസിക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കി യുഎസ് സൈനികന്‍


വാഷിങ്ടണ്‍: ഗാസയിലെ യുദ്ധത്തില്‍ പ്രതിഷേധിച്ച് യു.എസ്. വ്യോമസേനാംഗം വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കി. ടെക്‌സാസിലെ സാന്‍ അന്റോണിയോ സ്വദേശിയായ ആരോണ്‍ ബുഷ്‌നല്‍ എന്ന 25-കാരനാണ് തീകൊളുത്തി സ്വയം ജീവനൊടുക്കിയത്.’പലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് വിളിച്ചുപറയുന്നതിന്റെ ദൃശ്യം ചിത്രീകരിച്ച ശേഷമാണ് ഇയാള്‍ സ്വയം തീകൊളുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഇസ്രയേല്‍ എംബസിക്കടുത്ത് എത്തിയ ആരോണ്‍ തന്റെ പ്രതിഷേധം ലൈവ് സ്ട്രീം ചെയ്തു.


Source link

Related Articles

Back to top button