നമ്മളാഗ്രഹിക്കുന്ന കുട്ടേട്ടനും, നമുക്ക് കിട്ടുന്ന കുട്ടേട്ടനും: ‘മഞ്ഞുമ്മൽ’ ട്രോളുമായി അജു
നമ്മളാഗ്രഹിക്കുന്ന കുട്ടേട്ടനും, നമുക്ക് കിട്ടുന്ന കുട്ടേട്ടനും: ‘മഞ്ഞുമ്മൽ’ ട്രോളുമായി അജു | Aju Varghese Troll
നമ്മളാഗ്രഹിക്കുന്ന കുട്ടേട്ടനും, നമുക്ക് കിട്ടുന്ന കുട്ടേട്ടനും: ‘മഞ്ഞുമ്മൽ’ ട്രോളുമായി അജു
മനോരമ ലേഖകൻ
Published: February 26 , 2024 02:15 PM IST
Updated: February 26, 2024 03:58 PM IST
1 minute Read
സൗബിൻ ഷാഹിർ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ
മഞ്ഞുമ്മല്‍ ബോയ്സ് തിയറ്ററില്‍ നിറഞ്ഞോടവേ സിനിമയുമായി ബന്ധപ്പെട്ട രസകരമായ ട്രോള്‍ പങ്കുവച്ച് നടന്‍ അജു വര്‍ഗീസ്. മഞ്ഞുമ്മലില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തെയും കുഞ്ഞിരാമായണത്തില്‍ അജു വര്‍ഗീസ് അവതരിപ്പിച്ച കുട്ടനേയും ചേര്‍ത്തുള്ള ട്രോളാണ് അജു പങ്കുച്ചിരിക്കുന്നത്. സൗബിന്‍റെ ചിത്രത്തിനൊപ്പം ‘നാം ആഗ്രഹിക്കുന്ന കുട്ടേട്ടനെന്നും’ അജുവിന്‍റെ ചിത്രത്തിനൊപ്പം ‘നമുക്ക് ലഭിക്കുന്ന കുട്ടേട്ടന്‍’ എന്നുമാണ് എഴുതിയിരിക്കുന്നത്. ‘താഴെയുള്ള കുട്ടേട്ടന്‍ ആഗ്രഹിക്കുന്നതുപോലും മുകളിലുള്ള കുട്ടേട്ടനെ കിട്ടണമെന്നാണ്’ എന്നും ട്രോളിനൊപ്പം അജു കുറിക്കുന്നു.
രസകരമായ കമന്‍റുകളാണ് ട്രോളിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രോളന്മാരുടെ പണി കളയുമോ എന്നാണ് ഒരു കമന്‍റ്. കുഞ്ഞിരാമായണത്തിലെ ഹിറ്റ് ഡയലോഗായ ‘കുട്ടേട്ടാ, ഒരു ഫോട്ടോ തരുമോ?’ എന്നുള്ള കമന്‍റുകളും ഉണ്ട്. ലാലൂനെ ഏറ്റെടുത്തത് വലിയ സാഹസമല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ ചെയ്ത കഥാപാത്രമാണ് ലാലു.
മഞ്ഞുമ്മൽ സിനിമയിലെ താരങ്ങളായ ഗണപതിയും ദീപക് പറമ്പോലും അജുവിന്റെ ട്രോള്‍ പോസ്റ്റിനു കമന്റുകളുമായി എത്തി.
അതേസമയം ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ മഞ്ഞുമ്മല്‍ ബോയ്‌സിന് മികച്ച അഭിപ്രായമാണ്. സൗബിനൊപ്പം ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്മാന് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. ജാന്‍ എ മന്നിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
English Summary:
Aju Varghese shares funny troll about Manjummel Boys movie
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-02-26 f3uk329jlig71d4nk9o6qq7b4-2024 mo-entertainment-movie-soubinshahir 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-02 7mc6ditdpsd9i273fpmes1nn9i mo-entertainment-movie-ajuvarghese mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-02-26 f3uk329jlig71d4nk9o6qq7b4-2024-02 mo-entertainment-titles0-manjummel-boys f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link