‘പ്രേമലു’ തെലുങ്ക്; വിതരണം ഏറ്റെടുത്ത് രാജമൗലിയുടെ മകൻ; കോടികളുടെ ഡീൽ
‘പ്രേമലു’ തെലുങ്ക്; വിതരണം ഏറ്റെടുത്ത് രാജമൗലിയുടെ മകൻ; കോടികളുടെ ഡീൽ | SS Karthikeya Premalu
‘പ്രേമലു’ തെലുങ്ക്; വിതരണം ഏറ്റെടുത്ത് രാജമൗലിയുടെ മകൻ; കോടികളുടെ ഡീൽ
മനോരമ ലേഖകൻ
Published: February 26 , 2024 04:18 PM IST
1 minute Read
രാജമൗലിയും മകൻ കാർത്തികേയയും
‘പ്രേമലു’ തെലുങ്ക് പതിപ്പിന്റെ വിതരണം ഏറ്റെടുത്ത് സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ കാർത്തികേയ. വമ്പൻ തുകയ്ക്കാണ് സിനിമയുടെ മൊഴിമാറ്റ അവകാശം കാർത്തികേയ നേടിയതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം മൊഴിമാറ്റപ്പതിപ്പിന്റെ ഡബ്ബിങ്ങ് ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം മാർച്ച് എട്ടിന് റിലീസ് ചെയ്യും.
അൻപത് കോടി ക്ലബ്ബിലെത്തിയ പ്രേമലും കേരളത്തിനു പുറത്തും നിറഞ്ഞോടുകയാണ്. വിദേശരാജ്യങ്ങളിലും ചിത്രം കോടികൾ വാരുകയാണ്. വെറും പത്തുദിവസം കൊണ്ട് യുകെയിലും അയര്‍ലന്‍ഡിലും ഏറ്റവും ഉയർന്ന കലക്‌ഷന്‍ നേടിയ രണ്ടാമത്തെ മലയാള ചിത്രമായി പ്രേമലു മാറി. മൂന്നു ലക്ഷത്തോളം യൂറോ ആണ് പത്തു ദിവസം കൊണ്ട് പ്രേമലു കലക്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘2018’ മാത്രമാണ് ഈ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ പ്രേമലുവിനെക്കാള്‍ കലക്‌ഷന്‍ നേടിയ ഏക മലയാള ചിത്രം.
#Premalu collected more than ₹35 Crore in KBO. Weekend 3 : ₹6.24 Cr > Weekend 1 : ₹5.76 CrTotal Gross – ₹35.29 Crore SUPER STEADY 💥💥Detailed Day-wise Report..👇👇https://t.co/MBFjLR26Sh— What The Fuss (@W_T_F_Channel) February 26, 2024
#Premalu 17 Days Kerala Box-office Collection Update:7 Days Opening Week ~ ₹14.05CrWeek 2 ~ ₹15.02CrDay 15 ~ ₹1.47CrDay 16 ~ ₹2.27CrDay 17 ~ ₹2.50Cr17 Days Total Gross ~ ₹35.31CrWorldwide 65+.Super Premalu ♥️ Blockbuster. Telugu Version Release 🔜 pic.twitter.com/NN9F5s2IFd— Southwood (@Southwoodoffl) February 26, 2024
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് പ്രേമലു. ഇതിനകം ഹൈദരാബാദില്‍ പ്രേക്ഷകരുടെ ഇഷ്‍ട സിനിമയായി മാറാൻ പ്രേമലുവിന് കഴിഞ്ഞു. ഇനി തെലുങ്ക് പതിപ്പും എത്തുന്നതോടെ കലക്‌ഷനിൽ വലിയ മാറ്റം ഉണ്ടായേക്കാം. അതേസമയം ആഗോള ബോക്സ്ഓഫിസിൽ 65 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. മൂന്നാം വാരത്തിലെ ഞായറാഴ്ചയും മികച്ച നേട്ടമുണ്ടാക്കാൻ സിനിമയ്ക്കു കഴിഞ്ഞിട്ടിട്ടുണ്ട്. ഇന്നലെ കേരളത്തില്‍ മാത്രമായി രണ്ട് കോടി രൂപയില്‍ അധികം പ്രേമലു നേടിയതായി ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. കേരളത്തിലെ ആകെ കലക്‌ഷൻ 35 കോടിയാണ്.
നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിർമിമച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്‌ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്‌ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
English Summary:
SS Rajamouli’s son acquires Telugu dubbing rights of ‘Premalu’
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-02-26 mo-entertainment-movie-ss-rajamouli f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-02 mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-02-26 f3uk329jlig71d4nk9o6qq7b4-2024-02 mo-entertainment-titles0-premalu f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7cbrddf59pf9sc22k0q4t70dgj