ഗ്യാൻവാപി പള്ളി സമുച്ചയത്തിലെ പൂജ തുടരാം: മസ്ജിദ് കമ്മിറ്റിയുടെ അപ്പീല്‍ തള്ളി അലഹാബാദ് ഹൈക്കോടതി
ഗ്യാൻവാപിയിലെ ഹിന്ദുമതാരാധാന, അലഹാബാദ് ഹൈക്കോടതി വിധി ഇന്ന് – Latest News | Manorama
ഗ്യാൻവാപി പള്ളി സമുച്ചയത്തിലെ പൂജ തുടരാം: മസ്ജിദ് കമ്മിറ്റിയുടെ അപ്പീല്‍ തള്ളി അലഹാബാദ് ഹൈക്കോടതി
ഓൺലൈൻ ഡെസ്ക്
Published: February 26 , 2024 08:16 AM IST
Updated: February 26, 2024 10:18 AM IST
1 minute Read
വാരാണസിയിലെ ഗ്യാൻവാപി പള്ളി (Photo: Wasim Sarvar/IANS)
ന്യൂഡൽഹി∙ ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദുമതാരാധനയ്ക്ക് അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പള്ളിക്കമ്മറ്റിയുടെ ഹർജിയിലാണ് അലഹാബാദ് ഹൈക്കോടതി വിധി പറഞ്ഞത്. ജനുവരി 31–നാണ് ഗ്യാൻവാപി പള്ളിയുടെ തെക്കുഭാഗത്തുള്ള വ്യാസ് തെഹ്ഖാനയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്.
മുത്തച്ഛൻ സോമനാഥ് വ്യാസ് 1993 ഡിസംബർ വരെ അവിടെ പൂജ നടത്തിയിരുന്നു എന്ന് കാണിച്ച് ശൈലേന്ദ്ര കുമാർ പാഠക് എന്ന വ്യക്തി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. പാരമ്പര്യമായി പൂജ ചെയ്തുവരുന്ന തന്നെ തെഹ്ഖാനയ്ക്കുള്ളിൽ പ്രവേശിക്കാനും പൂജ തുടരാനും അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
ഗ്യാൻവാപിയെ കുറിച്ചുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) റിപ്പോർട്ട് പുറത്തുവന്നതിന് പിറകേയായിരുന്നു വാരാണി ജില്ലാകോടതിയുടെ ഉത്തരവ് പുറത്തുവന്നത്. ഔറംഗസേബിന്റെ ഭരണകാലത്ത് ഒരു ഹിന്ദുക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലായാണ് പള്ളി പണിതതെന്നായിരുന്നു എഎസ്ഐ സർവേ റിപ്പോർട്ട്.
എന്നാൽ ഹർജിക്കാരൻ ഉന്നയിച്ച വാദം പള്ളി കമ്മിറ്റി നിഷേധിച്ചു. തെഹ്ഖാനയിൽ വിഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അതിനാൽ 1993 വരെ അവിടെ പ്രാർഥനകൾ നടത്തിയിരുന്നുവെന്നുള്ള വാദം തെറ്റാണെന്നുമായിരുന്നു കമ്മിറ്റിയുടെ നിലപാട്.
40oksopiu7f7i7uq42v99dodk2-2024-02 mo-news-common-gyanvapimosque 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024-02-26 5us8tqa2nb7vtrak5adp6dt14p-2024-02-26 mo-news-national-states-uttarpradesh-varanasi m03m96johoq7igdus0gebac21 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link