ഓ​സീ​സ് ജയം സന്പൂർണം


ഓ​​​​​ക്‌​​​ല​​​​​ൻ​​​​​ഡ്: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​തി​​​രേ​​​യു​​​ള്ള മൂ​​​ന്നാ​​​മ​​​ത്തെ​​​യും അ​​​വ​​​സാ​​​ന​​​ത്തെ​​​യും ട്വ​​​ന്‍റി 20 ക്രി​​​ക്ക​​​റ്റി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കു ജ​​​യം. ഡ​​​ക്ക് വ​​​ർ​​​ത്ത് ലൂ​​​യി​​​സ് നി​​​യ​​​മ​​​പ്ര​​​കാ​​​രം 27 റ​​​​​ണ്‍​സി​​​​​ന്‍റെ ജ​​​യം നേ​​​ടി​​​യ ഓ​​​സീ​​​സ് പ​​​​​ര​​​​​ന്പ​​​​​ര 3-0ന് ​​​​​സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. മ​​​​​ഴ ത​​​​​ട​​​​​സ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യം ബാ​​​​​റ്റ് ചെ​​​​​യ്ത ഓ​​​​​സ്ട്രേ​​​​​ലി​​​​​യ 10.4 ഓ​​​​​വ​​​​​റി​​​​​ൽ നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 118 റ​​​​​ണ്‍​സ് നേ​​​​​ടി. മ​​​​​റു​​​​​പ​​​​​ടി ബാ​​​​​റ്റിം​​​​​ഗ് 10 ഓ​​​​​വ​​​​​റാ​​​​​യി ചു​​​​​രു​​​​​ക്കി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് മൂ​​​​​ന്നു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ട​​​​​ത്തി​​​​​ൽ 98 റ​​​​​ണ്‍​സെ​​​​​ടു​​​​​ത്തു. ടോ​​​​​സ് നേ​​​​​ടി​​​​​യ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യെ ബാ​​​​​റ്റിം​​ഗി​​ന് അ​​യ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മാ​​​​​ത്യു ഷോ​​​​​ർ​​​​​ട്സ് (27 റ​​​​​ണ്‍​സും ഒ​​​​​രു വി​​​​​ക്ക​​​​​റ്റും) ആ​​​​​ണു ക​​​​​ളി​​​​​യി​​​​​ലെ താ​​​​​രം. മി​​​​​ച്ച​​​​​ൽ മാ​​​​​ർ​​​​​ഷ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ താ​​​​​ര​​​​​വു​​​​​മാ​​​​​യി.


Source link

Exit mobile version