ന്യൂയോർക്ക്: യുഎസിലെ മാൻഹാട്ടനിൽ ഇന്ത്യക്കാരനായ യുവമാധ്യമപ്രവർത്തകൻ ലിഥിയം അയൺ ബാറ്ററിയിൽനിന്നുണ്ടായ തീപിടിത്തത്തിൽ മരിച്ചു. ന്യൂയോർക് ആസ്ഥാനമായ മാധ്യമസ്ഥാപനത്തിലെ ജീവനക്കാരനായ ഫാസിൽ ഖാൻ (27) ആണ് മരിച്ചത്. മാൻഹട്ടനിലെ ഹാർലെമിലെ സെന്റ് നിക്കോളാസ് പ്ലേസിലെ ആറ് നിലകളുള്ള പാർപ്പിട സമുച്ചയത്തിലായിരുന്നു അപകടം. തീപിടിത്തത്തിൽ 17 ഓളം പേർക്കു പരിക്കേറ്റു.
കെട്ടിടത്തിലെ മൂന്നാം നിലയിൽനിന്നാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമനസേന പറഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.14 നായിരുന്നു സംഭവം. അപകടത്തിൽ 18 പേർക്കാണ് പൊള്ളലേറ്റത്. ഇതിൽ നാലു പേരുടെ നിലഗുരുതരമായിരുന്നു.
Source link