ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊടുത്തുതീർത്തില്ലെങ്കിൽ ആദായനികുതി നിയമപ്രകാരമുള്ള നടപടികൾക്കു വിധേയമാകേണ്ടി വരും. ആദായനികുതി നിയമത്തിലെ 43 ബി (എച്ച്) അനുസരിച്ചാണു നികുതിനിയമത്തിൽ നടപടിയുണ്ടാവുന്നത്. ഇവ 1-4-2023 മുതൽ പ്രാബല്യത്തിൽ വന്നതിനാൽ ഈ സാന്പത്തികവർഷത്തിൽത്തന്നെ ബാധകമാകും. ചെറുകിട വ്യവസായികൾ വ്യവസായ സ്ഥാപനത്തിൽ ഒരു കോടി രൂപയുടെ വരെ മെഷീനറി എന്ന പേരിൽ മുതൽ മുടക്കിയിട്ടുള്ള, വാർഷിക വിറ്റുവരവ് അഞ്ചു കോടി രൂപയിൽ താഴെ മാത്രമുള്ള യൂണിറ്റുകൾ മൈക്രോ എന്റർപ്രൈസസ് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, മെഷീനറികളിലുള്ള മുതൽമുടക്ക് 10 കോടി രൂപയിൽ താഴെയായിരിക്കുകയും വാർഷിക വിറ്റുവരവ് 50 കോടി രൂപയിൽ താഴെ വരികയും ചെയ്യുന്ന വ്യവസായ യൂണിറ്റുകൾ സ്മോൾ എന്റർപ്രൈസസ് എന്ന പേരിലും അറിയപ്പെടുന്നു. ഇവ രണ്ടുമാണ് ചെറുകിട വ്യവസായ യൂണിറ്റുകൾ എന്ന പേരിലറിയപ്പെടുന്നത്. വ്യാപാരത്തിലെ നിഷ്കർഷ മേൽപറഞ്ഞ ചെറുകിട വ്യവസായ യൂണിറ്റുകളിൽനിന്നു സാധനങ്ങൾ വാങ്ങുകയോ സേവനങ്ങൾ സ്വീകരിക്കുകയോ ചെയ്താൽ അവയുടെ പ്രതിഫലം 15 ദിവസങ്ങൾക്കകം കൊടുത്തിരിക്കണം. അല്ലെങ്കിൽ, ഉഭയസമ്മതപ്രകാരമുള്ള കരാർ ഉടന്പടിയുണ്ടായിരിക്കണം. കരാർ ഉടന്പടിയുണ്ടെങ്കിൽത്തന്നെ പരമാവധി കാലാവധി 45 ദിവസമായിരിക്കും. 45 ദിവസത്തിൽ കൂടുതൽ സമയം അനുവദിച്ച് പ്രത്യേക കരാർ ഉടന്പടിയുണ്ടാക്കിയാൽ പോലും അതു സാധുവല്ല. പണം കൊടുത്തില്ലെങ്കിൽ നിർദിഷ്ട തീയതിക്കുള്ളിൽ പണം കൊടുത്തില്ലെങ്കിൽ നിലവിലെ ബാങ്ക് റേറ്റിന്റെ മൂന്നു മടങ്ങ് നിരക്കിൽ ചെറുകിട വ്യവസായ യൂണിറ്റുകൾക്കു പലിശ നൽകേണ്ടി വരും. അതായത്,15.45 ശതമാനംനിരക്കിൽ. ഈ പലിശ ആദായനികുതി നിയമത്തിൽ ചെലവായി പരിഗണിച്ച് കിഴിവു ലഭിക്കില്ല എന്നതാണു പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മീഡിയം എന്റർപ്രൈസസ് എംഎസ്എംഇ ആക്ടിൽ മൈക്രോ, സ്മോൾ & മീഡിയം എന്റർപ്രൈസസിനെപ്പറ്റിയാണ് പറയുന്നതെങ്കിലും, മീഡിയം എന്റർപ്രൈസസിൽനിന്ന് ഇടപാട് നടത്തിയാൽ മേൽപ്പറഞ്ഞ നിയമങ്ങളൊന്നും ബാധകമല്ല. മെഷീനറി ഇനത്തിൽ 10 കോടി രൂപയ്ക്കു മുകളിലും 50 കോടി രൂപ വരെയും നിക്ഷേപം ആവശ്യമുള്ളതും വിറ്റുവരവ് 250 കോടി രൂപയിൽ കൂടാതെയുള്ളതുമായ വ്യവസായ യൂണിറ്റികളെയാണു മീഡിയം എന്റർപ്രൈസസ് എന്ന ഗണത്തിൽപ്പെടുത്തുന്നത്.
രജിസ്റ്റർ ചെയ്യണം മുകളിൽ പറഞ്ഞ വ്യവസായ യൂണിറ്റുകൾക്ക് എംഎസ്എംഇ ആക്ടിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ എംഎസ്എംഇ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിന് ഉദ്യം രജിസ്ട്രേഷൻ എന്നാണു പറയുന്നത്. മേൽപ്പറഞ്ഞ ആക്ട് അനുസരിച്ച് വ്യാപാരികൾക്ക് രജിസ്ട്രേഷൻ എടുക്കാമെങ്കിലും അവർക്കു നേരത്തേ പറഞ്ഞ പ്രയോജനങ്ങൾ ലഭിക്കില്ല. എന്നാൽ, വായ്പ ആവശ്യമായ സമയത്ത് പ്രസ്തുത രജിസ്ട്രേഷനുള്ള വ്യാപാരികളെ പ്രയോറിട്ടി സെക്ടറായി ധനകാര്യസ്ഥാപനങ്ങൾ കണക്കാക്കും. ബാധകമാകുന്ന തീയതി ചെറുകിട വ്യവസായ യൂണിറ്റിൽനിന്നു സാധനങ്ങൾ വാങ്ങുന്പോൾ അതിന്റെ ഇൻവോയ്സ് ഡേറ്റല്ല, ഡെലിവറി ഡേറ്റാണ് കണക്കിലെടുക്കുന്നത്. സപ്ലൈ ചെയ്യുന്ന മെറ്റീരിയൽസിൽ എന്തെങ്കിലും ഡിഫക്ടുണ്ടെങ്കിൽ 15 ദിവസത്തിനകം രേഖാമൂലം സപ്ലെയറിനെ അറിയിച്ചിരിക്കണം. അങ്ങനെ അറിയിച്ചു കഴിയുന്പോൾ ആ ഡിഫക്ട് പരിഹരിച്ച് കഴിഞ്ഞുള്ള ദിവസമാണ് സാധനം ഡെലിവറി ചെയ്ത തീയതിയായി എടുക്കേണ്ടത്. മേൽപ്പറഞ്ഞ നിയമം അനുസരിച്ചില്ലെങ്കിൽ മെറ്റീരിയൽ വാങ്ങിയ തുക ആദായനികുതിനിയം 43 ബി (എച്ച്) അനുസരിച്ച് വരുമാനമായി കണക്കാക്കും. പ്രസ്തുത തുക കൊടുക്കുന്പോൾ മാത്രമേ ചെലവായി അംഗീകരിക്കൂ. പ്രസ്തുത നിയമം, നിലവിലുള്ള എല്ലാ നിയമങ്ങൾക്കും ഉപരിയായി നിലകൊള്ളും. നിയമം ബാധകമല്ലാത്ത സാഹചര്യങ്ങൾ 1. മെറ്റീരിയൽ വാങ്ങിയത് 1-4-2023നു മുന്പുള്ള തീയതിയിലാണെങ്കിൽ 2. സപ്ലൈയർ എംഎസ്എംഇ ആക്ടിന് കീഴിൽ രജിസ്ട്രേഷൻ എടുത്തിട്ടില്ലെങ്കിൽ 3. സപ്ലൈയർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, പക്ഷെ മീഡിയം എന്റർപ്രൈസസ് ആയിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിൽ 4. സപ്ലെയർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ട്രേഡർ ആയിട്ടാണെങ്കിൽ 5. പർച്ചേസ് ചെയ്തിരിക്കുന്നത് കാപ്പിറ്റൽ ഐറ്റം ആണെങ്കിൽ (പ്രോഫിറ്റ് & ലോസ് അക്കൗണ്ടിൽ ചെലവായി എഴുതിയിട്ടില്ലാത്ത ഐറ്റം) 6. നികുതിദായകൻ അനുമാന നികുതിയടച്ച് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നവരാണെങ്കിൽ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ആറു കാരണങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെടെ നികുതിദായകന് ഈ നിയമം ബാധകമാകുകയില്ല.

Source link