വാഷിംഗ്ടൺ: ഹൂതി വിമതർക്കു നേരേ അമേരിക്കയും സഖ്യകക്ഷികളും ആക്രമണം നടത്തി. ഹൂതികളുടെ 18 സൈനിക കേന്ദ്രങ്ങൾ തകർത്തതായി അമേരിക്കൻ പ്രതിരോധ വകുപ്പ് അറിയിച്ചു. ഭൂഗർഭ ആയുധ, മിസൈൽ സംഭരണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, ഹെലികോപ്റ്റർ എന്നിവയാണു തകർത്തത്. എട്ട് പ്രദേശങ്ങളിലെ 18 കേന്ദ്രങ്ങൾക്കു നേരേയാണ് സഖ്യസേന ലക്ഷ്യംവച്ചത്. ചെങ്കടലിലും ചുറ്റുമുള്ള ജലപാതകളിലും ചരക്ക്, നാവിക കപ്പലുകൾക്കു നേരേ ഹൂതികളുടെ ആക്രമണം വർധിച്ചതോടെയാണു സഖ്യസേനയുടെ തിരിച്ചടി.
യുഎസ്, യുകെ, ഓസ്ട്രേലിയ, ബഹ്റൈൻ, കാനഡ, ഡെൻമാർക്ക്, നെതർലൻഡ്സ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ അതേ ദിവസം ഏദൻ ഉൾക്കടലിൽ അമേരിക്കൻ കപ്പലിനു നേർക്ക് ആക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് യഹിയ സരി പറഞ്ഞു.
Source link