ഇന്ത്യൻ ഓഹരിസൂചികകൾ നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്തു ശക്തമായ നിലയിൽ സഞ്ചരിച്ചു. തുടർച്ചയായ രണ്ടാം വാരത്തിലും നേട്ടം നിലനിർത്തിയ നിഫ്റ്റി 172 പോയിന്റും സെൻസെക്സ് 716 പോയിന്റും പ്രതിവാരമികവിലാണ്. ഒരു മാസക്കാലയളവിൽ മുൻനിര സൂചികകൾ നാലു ശതമാനത്തിലധികം ഉയർന്നു. ബിഎസ്ഇ 2772 പോയിന്റും നിഫ്റ്റി 974 പോയിന്റും മുന്നേറി. നിഫ്റ്റിക്ക് കഴിഞ്ഞവാരം നൽകിയ 22,222 പ്രതിരോധം വാരാന്ത്യ ക്ലോസിംഗിൽ മറികടക്കാനായില്ല. ബുൾറാലിക്കിടെ 22,040ൽനിന്ന് ഒരുവേള 21,875ലേക്ക് ഇടിഞ്ഞശേഷമുള്ള തിരിച്ചുവരവിൽ 22,297 വരെ കയറി റിക്കാർഡ് സ്ഥാപിച്ചെങ്കിലും ഉയർന്ന നിലവാരത്തിൽ തിരിച്ചടി നേരിട്ടു. ഫണ്ടുകൾ മുന്നേറ്റത്തിനിടയിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചു. മുൻവാരം പ്രതിരോധമായി സൂചിപ്പിച്ച 22,222നേക്കാൾ 10 പോയിന്റ് കുറഞ്ഞ് 22,212 പോയിന്റിലാണ് വാരാന്ത്യം. ആഭ്യന്തരകരുത്ത് ആഭ്യന്തരഫണ്ടുകൾ വിപണിയെ വട്ടംപിടിച്ചിരിക്കുന്നതു കണക്കിലെടുത്താൽ മാർച്ചിൽ 22,500നു മുകളിൽ ഇടംപിടിച്ചേക്കും. ഈ വാരം ഫെബ്രുവരി സീരീസ് സെറ്റിൽമെന്റാണ്. വിപണി റിക്കാർഡ് നിലവാരത്തിൽനിന്ന് 77 പോയിന്റ് ഉയരത്തിൽ 22,374 പോയിന്റിനെ ലക്ഷ്യമാക്കിയാകും ഇടപാടുകൾ തുടങ്ങുക. നിഫ്റ്റിക്ക് 21,972 പോയിന്റിലെ താങ്ങു നിലനിൽക്കുവോളം 22,536 പോയിന്റിലെ ലക്ഷ്യം മാർച്ച് സീരീസിൽ കൈപ്പിടിയിലൊതുക്കാനാവും. നിഫ്റ്റി ഫെബ്രുവരി വാരാന്ത്യം 22,222 പോയിന്റിലാണ്. ചാര്‍ട്ട് ബുള്ളിഷ് മറ്റു സാങ്കേതികചലനങ്ങൾ വിലയിരുത്തിയാൽ, ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷായതു പ്രതീക്ഷയാണ്. എന്നാൽ ഡെയ്ലി, വീക്ക്ലി ചാർട്ടുകളിൽ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർബോട്ടായത് ഓരോ കുതിപ്പിലും ഫണ്ടുകളെ ലാഭമെടുപ്പിനു പ്രേരിപ്പിക്കാം.
ബോംബെ സെൻസെക്സ് 72,426 പോയിന്റിൽനിന്നുള്ള തിരുത്തലിൽ 72,166ലേക്ക് ഇടിഞ്ഞങ്കിലും താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകാരുടെ വരവിൽ 73,414 വരെ കയറി. എന്നാൽ, സർവകാല റിക്കാർഡായ 73,427 പോയിന്റ് മറികടക്കാനായില്ല. സെൻസെക്സ് റിക്കാർഡ് പുതുക്കുമെന്ന ഘട്ടത്തിൽ വിദേശഫണ്ടുകൾ ലാഭമെടുപ്പു നടത്തിയതിനാൽ ക്ലോസിംഗിൽ 73,142ലാണ്. ഈ വാരം റിക്കാർഡ് പ്രകടനത്തിനു മുതിർന്നാൽ 73,466ലേക്കും തുടർന്ന് 73,791ലേക്കും സെൻസെക്സ് ചുവടുവയ്ക്കും. വിപണിയുടെ ആദ്യ സപ്പോർട്ട് 72,491 പോയിന്റിലാണ്. വിപണിമൂല്യം നിലവിൽ 4.3 ട്രില്യണ്‍ ഡോളറിൽ നീങ്ങുന്ന ഇന്ത്യൻ വിപണിമൂല്യം 2030ൽ ഏകദേശം 10 ട്രില്യണ്‍ ഡോളർ മൂലധനത്തിലേക്കു പ്രവേശിക്കുമെന്നാണു വിലയിരുത്തലുകൾ. അനുകൂലസാധ്യതകൾ നേട്ടമാക്കിയാൽ മുന്നിലുള്ള ആറു വർഷങ്ങളിൽ വിപണിമൂല്യം ഇരട്ടിയിലധികം ഉയരാമെന്നത് ഏഷ്യൻ മേഖലയിൽ ഇന്ത്യയുടെ തിളക്കം ഇരട്ടിപ്പിക്കും. വിദേശ ഫണ്ടുകൾ 3500 കോടി രൂപയുടെ ഓഹരികൾ വിറ്റതിനൊപ്പം 1560 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 3944 കോടി രൂപയുടെ വാങ്ങലും 411 കോടിയുടെ വിൽപ്പനയും നടത്തി. ഫെബ്രുവരിയിൽ വിദേശ ഓപ്പറേറ്റർമാർ 15,857.29 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തരഫണ്ടുകൾ 20,925.83 കോടി രൂപയുടെ നിക്ഷേപം നടത്തി. എണ്ണയ്ക്കു ചലനം രാജ്യാന്തര ക്രൂഡ് ഓയിൽ വില താഴ്ന്നു. എണ്ണ ബാരലിന് 84 ഡോളറിൽനിന്ന് 81.66 ഡോളറായി. ഫെഡ് റിസർവ് പലിശ ഭേദഗതികൾക്കു രണ്ടു മാസത്തെ കാലതാമസം വേണ്ടിവരുമെന്ന സൂചന എണ്ണ വിലയിൽ ചലനമുളവാക്കി. അന്താരാഷ്ട്ര സ്വർണം 2013 ഡോളറിൽനിന്ന് 2041 വരെ ഉയർന്നശേഷം വാരാന്ത്യം 2035 ഡോളറിലാണ്.

Source link