INDIALATEST NEWS

‘ഒന്നാം ക്ലാസിൽ ചേരാൻ 6 വയസ്സ് തികയണം’: കേന്ദ്ര നിർദേശം വീണ്ടും

‘ഒന്നാം ക്ലാസിൽ ചേരാൻ 6 വയസ്സ് തികയണം’: കേന്ദ്ര നിർദേശം വീണ്ടും -School Admission | Central Government | Malayalam News | India News | Manorama Online | Manorama News

‘ഒന്നാം ക്ലാസിൽ ചേരാൻ 6 വയസ്സ് തികയണം’: കേന്ദ്ര നിർദേശം വീണ്ടും

മനോരമ ലേഖകൻ

Published: February 26 , 2024 03:09 AM IST

Updated: February 25, 2024 11:01 PM IST

1 minute Read

പുതിയ അധ്യയനവർഷം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്കു കത്ത്

പ്രതീകാത്മക ചിത്രം (lakshmiprasad S/iStock)

ന്യൂഡൽഹി ∙ പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 6 വയസ്സാക്കണമെന്നു നിർദേശിച്ചു സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ കത്തയച്ചു. കഴിഞ്ഞ വർഷങ്ങളിൽ നൽകിയ നിർദേശം കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണു പുതിയ കത്ത്.
ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്നതു ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിർദേശമാണ്. ഇതു നടപ്പാക്കണമെന്ന് 2021 മാർച്ചിലും 2023 ഫെബ്രുവരിയിലും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി അർച്ചന ശർമ അവസ്തി കഴിഞ്ഞ ദിവസം വീണ്ടും കത്തയച്ചത്. മാറ്റം വരുത്തി മാർഗരേഖ പ്രസിദ്ധീകരിക്കണമെന്നും കത്തിലുണ്ട്.

14 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങൾ പ്രായപരിധി 6 ആക്കിയിട്ടുണ്ട്. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വരുന്ന അധ്യയനവർഷം മുതൽ ഇതു നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് 3–6 വയസ്സ് നഴ്‌സറി, കെജി തലമാണ്.
കേരളത്തിൽ ഇക്കൊല്ലമില്ല: മന്ത്രിതിരുവനന്തപുരം ∙ കേന്ദ്ര നിർദേശം കേരളം ഇക്കൊല്ലം നടപ്പാക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ നയം പൂർണമായി ഇവിടെ നടപ്പാക്കാൻ സാധിക്കില്ല. പല നിർദേശങ്ങളിലും വിയോജിപ്പുണ്ട്. മുൻപും അക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണ്. പ്രായപരിധി 6 വയസ്സാക്കണമെന്ന നിർദേശം പെട്ടെന്നു നടപ്പാക്കിയാൽ പ്രത്യാഘാതങ്ങളുണ്ടാകാം. 

കേന്ദ്രം അയച്ചെന്നു പറയുന്ന കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്കു സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

English Summary:
It’s to be six year for School Admission in all the states; insists Central Government

40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list 5i6oogf6ep3imd0aqhhrhfgemd 40oksopiu7f7i7uq42v99dodk2-2024-02-25 6anghk02mm1j22f2n7qqlnnbk8-2024-02-25 mo-legislature-centralgovernment mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-educationncareer-education 6anghk02mm1j22f2n7qqlnnbk8-2024 mo-legislature-governmentofindia 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button