പ്രശസ്ത സംവിധായകൻ കുമാർ സാഹ്‍നി അന്തരിച്ചു; വിടപറഞ്ഞത് സമാന്തര സിനിമകളുടെ വക്‌താവ്

സംവിധായകൻ കുമാർ സാഹ്‍നി അന്തരിച്ചു; സമാന്തര സിനിമകളിലൂടെ ശ്രദ്ധേയൻ- Director Kumar Shahani | Manorama News

പ്രശസ്ത സംവിധായകൻ കുമാർ സാഹ്‍നി അന്തരിച്ചു; വിടപറഞ്ഞത് സമാന്തര സിനിമകളുടെ വക്‌താവ്

ഓൺലൈൻ ഡെസ്‌ക്

Published: February 25 , 2024 12:56 PM IST

1 minute Read

കുമാർ സാഹ്‍നി

ന്യൂഡൽഹി∙ സമാന്തര സിനിമകളുടെ വക്താവായി അറിയപ്പെടുന്ന സംവിധായകൻ കുമാർ സാഹ്‍നി (83) അന്തരിച്ചു. മായ ദർപ്പൺ, തരംഗ്, കസബ തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമാണ്. 2019ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതി അധ്യക്ഷനായിരുന്നു. പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഋതിക് ഘട്ടകിന്റെ ശിഷ്യനായിരുന്നു.
ലോകമറിയുന്ന സംവിധായകനായപ്പോഴും ബോളിവുഡ് എന്ന മസാലചിത്രങ്ങളുടെ രസക്കൂട്ടുകളിൽനിന്നു സ്വയം ഒഴിഞ്ഞു നിൽക്കാൻ സാഹ്നി ശ്രദ്ധിച്ചു. സമാന്തര സിനിമയെന്ന സങ്കേതത്തെ ഇന്ത്യയിലെത്തിച്ച സത്യജിത്ത് റേയുടെയും ഋതിക് ഘട്ടകിന്റെയും മൃണാൽ സെന്നിന്റെയും തലമുറയിലെ അവസാന കണ്ണികളിലൊരാളായിരുന്നു കുമാർ സാഹ്നി.

English Summary:
Director Kumar Shahani Passes Away

40oksopiu7f7i7uq42v99dodk2-2024-02 mo-celebrity-celebritydeath 5us8tqa2nb7vtrak5adp6dt14p-list 63ile153h9a9lgoc19vkmpbd2c 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024-02-25 5us8tqa2nb7vtrak5adp6dt14p-2024-02-25 mo-health-death 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link
Exit mobile version