WORLD
ഇണയുടെ ജീവനറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ച് വിലപിക്കുന്ന കോല; വൈറലായി വീഡിയോ
ഒരു മരച്ചുവട്ടിൽ തന്റെ ഇണയുടെ ജിവനറ്റ ശരീരവുമയി വിലപിക്കുന്ന ഒരു കോലയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മറ്റൊരു കോലയുടെ ശരീരത്തിൽ കെട്ടിപ്പിടിച്ച് ഇരിക്കുന്ന കോലയുടെ ദൃശ്യം ഹൃദയഭേദകമായ കാഴ്ചയാണ്.സൗത്ത് ഓസ്ട്രേലിയൻ ആനിമൽ ചാരിറ്റി സംഘടനയായ കോല റെസ്ക്യൂ ആണ് വീഡിയോ ഷെയർ ചെയ്തത്. മുകളിലേക്ക് നോക്കി നെടുവീർപ്പിടുന്ന ആൺ കോല ജിവനറ്റുകിടക്കുന്ന പെൺകോലയുടെ മൃതദേഹത്തോട് ചേർന്നിരിക്കുന്നതാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
Source link