WORLD

നിക്കി ഹേലിക്ക് തിരിച്ചടി; സൗത്ത് കരോലിനയിലും വിജയംനേടി ട്രംപ്


വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിലേക്ക് ഒരുപടികൂടി അടുത്ത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള സൗത്ത് കരോളിനാ പ്രൈമറിയിലെ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി നിക്കി ഹേലിക്കെതിരേ ട്രംപ് നിർണായക വിജയം സ്വന്തമാക്കി. ഇതുവരെ നാല് സംസ്ഥാനങ്ങളിൽ ട്രംപിനോട് തോറ്റെങ്കിലും തന്റെ പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് നിക്കി ഹേലി വ്യക്തമാക്കി. വോട്ടിങ് പ്രക്രിയ അവസാനിക്കാൻ ഇനിയും നിരവധി സംസ്ഥാനങ്ങൾ ബാക്കിയുണ്ട്. വോട്ടർമാരോടുള്ള നന്ദി അറിയിക്കുന്നു. ഭൂരിപക്ഷം വരുന്ന അമേരിക്കൻ ജനത പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിനേയും ബൈഡനേയും അം​ഗീകരിക്കാത്തപക്ഷം താൻ ഈ പോരാട്ടത്തിൽനിന്ന് പിന്മാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button