ഹൃദയത്തിനുമേൽ മുഷ്ടിചുരുട്ടിയുള്ള ശക്തമായ പ്രഹരം!; നവൽനിയെ കൊന്നത് കെജിബിയുടെ ആ പഴയ കൊലപാതകശൈലിയിൽ?
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവല്‍നിയുടെ മരണത്തിനിടയാക്കിയത് ഹൃദയത്തിനേറ്റ ശക്തമായ പ്രഹരമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. നെഞ്ചിൽ ഹൃദയത്തിന്‍റെ ഭാഗത്ത് മുഷ്ടിചുരുട്ടി ഇടിച്ച്, ശക്തമായ പ്രഹരമേൽപിച്ച് കൊലനടത്തുത് റഷ്യൻ രഹസ്യാന്വേഷണ-സുരക്ഷാ ഏജൻസിയായിരുന്ന കെ.ജി.ബിയുടെ രീതിയാണെന്നും ഈ രീതിയിലാകാം നവൽനിയുടെ കൊലപ്പെടുത്തിയതെന്നുമാണ് വെളിപ്പെടുത്തൽ.നവല്‍നി തടവിലായിരുന്ന പീനൽ കോളനി ജയിലിലെ ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍ ഉദ്ധരിച്ച് ഗുലാഗു ഡോട്ട് നെറ്റ് എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകന്‍ വ്‌ലാദിമിര്‍ ഒസെച്കിനാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. നവല്‍നിയുടെ മൃതദേഹം റഷ്യന്‍ സര്‍ക്കാര്‍ ഇതുവരെയും കുടുംബത്തിന് വിട്ടുനല്‍കിയിരുന്നില്ല. ആ സാഹചര്യത്തിലാണ് മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പുറത്തുവന്നത്. ഇതില്‍ ഏറ്റവും പുതിയതാണ് കെ.ജി.ബി. സ്റ്റൈല്‍ കൊലപാതകം.
Source link