ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മാന്‍ഹട്ടണില്‍ ആറുനിലകെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരനായ യുവാവിന് ദാരുണാന്ത്യം. ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകനായി ജോലിചെയ്തിരുന്ന ഫാസില്‍ ഖാന്‍ (27) ആണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇ-ബൈക്കില്‍ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററിയില്‍നിന്നാണ് തീപടര്‍ന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.മാന്‍ഹട്ടണിലെ ഹര്‍ലേമിലുള്ള 2-സെന്റ് നിക്കോളാസ് പ്ലേസിലെ പാര്‍പ്പിടസമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. ഫെബ്രുവരി 23 വെള്ളിയാഴ്ച ഉച്ചയോടെ കെട്ടിടത്തിന്റെ മൂന്നാംനിലയിലായിരുന്നു അപകടം. ഇവിടെനിന്ന് മറ്റുനിലകളിലേക്കും തീ പടരുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും തീയില്‍നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അഞ്ചാംനിയലില്‍ നിന്ന് താമസക്കാര്‍ ജനലിലൂടെ താഴേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു.
Source link