Attukal Pongala അമ്മയിലലിഞ്ഞ് ഭക്തസഹസ്രങ്ങൾ; പൊങ്കാലപ്പെരുമയിൽ അനന്തപുരി
അമ്മയിലലിഞ്ഞ് ഭക്തസഹസ്രങ്ങൾ; പൊങ്കാലപ്പെരുമയിൽ അനന്തപുരി– Pongala spirit fills Ananthapuri; lakhs offer their devotion to Attukal Amma
Attukal Pongala
അമ്മയിലലിഞ്ഞ് ഭക്തസഹസ്രങ്ങൾ; പൊങ്കാലപ്പെരുമയിൽ അനന്തപുരി
മനോരമ ലേഖകൻ
Published: February 25 , 2024 09:04 AM IST
Updated: February 25, 2024 10:35 AM IST
2 minute Read
ജീവിത ദുഃഖങ്ങൾക്കുമേൽ പ്രാർഥനയുടെ കലങ്ങൾ നിരത്തി ഭക്തലക്ഷങ്ങൾ
പൊങ്കാല പുണ്യം തേടി ഭക്തസാഗരം, യാഗശാലയായി അനന്തപുരി
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവർ ..ചിത്രം: മനോരമ
ജീവിത ദുഃഖങ്ങൾക്കുമേൽ പ്രാർഥനയുടെ കലങ്ങൾ നിരത്തി ഇന്നു ഭക്തലക്ഷങ്ങൾ ആറ്റുകാൽ ദേവിക്കു പൊങ്കാലയർപ്പിക്കും. തലസ്ഥാന നഗരത്തെ യാഗശാലയാക്കുന്ന ആറ്റുകാൽ പൊങ്കാല രാവിലെ പത്തരയ്ക്കു തുടങ്ങും. ആറ്റുകാൽ പൊങ്കാലയ്ക്കായി വിശ്വാസികളും നാടും ഒരുങ്ങി. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയ്ക്കായി 500 ബസുകൾ ഓടിക്കും. 300 ബസുകൾ ജില്ലയിൽ സർവീസ് നടത്തും. 200 ദീർഘദൂര ബസുകളും ഇതിനായി തയാറാണ്.
രണ്ടു ദിവസം മുൻപു തന്നെ തിരുവനന്തപുരത്ത് എത്തി ആറ്റുകാൽ ക്ഷേത്രത്തോട് ഏറ്റവും അടുത്തുള്ള പ്രദേശങ്ങളിൽ അടുപ്പുകൾ സ്ഥാപിച്ചു കാത്തിരിക്കുന്ന ഭക്തകൾക്ക് ഇന്ന് ആഗ്രഹ സാഫല്യത്തിന്റെ ദിനമാണ്. ദൂര ദിക്കുകളിൽ നിന്നുള്ള ഭക്തർ ഇന്നലെ തന്നെ തലസ്ഥാനത്തെത്തി. പലയിടത്തും ആഴ്ചകൾക്കു മുൻപു തന്നെ കല്ലുകൾ നിരത്തി, പേരെഴുതിയ ബോർഡ് സ്ഥാപിച്ച് ഇടം പിടിച്ചവരുണ്ട്.
1 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : മനോജ് ചേമഞ്ചേരി ∙ മനോരമ
2 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : മനോജ് ചേമഞ്ചേരി ∙ മനോരമ
3 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : മനോജ് ചേമഞ്ചേരി ∙ മനോരമ
4 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : മനോജ് ചേമഞ്ചേരി ∙ മനോരമ
5 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : മനോജ് ചേമഞ്ചേരി ∙ മനോരമ
6 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : മനോജ് ചേമഞ്ചേരി ∙ മനോരമ
7 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : മനോജ് ചേമഞ്ചേരി ∙ മനോരമ
8 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : മനോജ് ചേമഞ്ചേരി ∙ മനോരമ
9 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : ആർ.എസ്.ഗോപൻ ∙ മനോരമ
10 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
11 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
12 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : ആർ.എസ്.ഗോപൻ ∙ മനോരമ
13 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ
14 / 25
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ
15 / 25
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര നടയിൽ ദീപാരാധന തൊഴുന്ന നടിമാരായ റേബേക്ക സന്തോഷും ജോഷ്നയും.
ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
16 / 25
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര നടയിൽ ദീപാരാധന തൊഴുന്ന ഭക്തർ.
ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
17 / 25
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര നടയിൽ ദീപാരാധന തൊഴുന്ന ഭക്തർ.
ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
18 / 25
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര നടയിൽ ദീപാരാധന തൊഴുന്ന ഭക്തർ.
ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
19 / 25
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ദീപാരാതന തൊഴുന്ന ബാലിക.
ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
20 / 25
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാൻ രണ്ടു ദിവസം മുമ്പു തന്നെ ക്ഷേത്ര മൈതാനത്ത് പാലക്കാട്ടു നിന്നെത്തിയ ഭക്തർ.
ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
21 / 25
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര നടയിൽ ദീപാരാധന തൊഴുന്ന ഭക്തർ.
ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
22 / 25
ആറ്റുകാൽ പൊങ്കാലക്കായി ക്ഷേത്രത്തിലേക്ക് എത്തുന്നവർ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
23 / 25
ആറ്റുകാൽ പൊങ്കാലക്കായി ക്ഷേത്ര പരിസരത്ത് കലം ഒരുക്കുന്നവർ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
24 / 25
ആറ്റുകാൽ പൊങ്കാലക്കായി ക്ഷേത്ര പരിസരത്ത് കലം ഒരുക്കുന്നവർ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
25 / 25
ആറ്റുകാൽ പൊങ്കാലക്കായി ക്ഷേത്ര പരിസരത്ത് കലം ഒരുക്കുന്നവർ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
രാവിലെ 10ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമർപ്പണ ചടങ്ങ് തുടങ്ങും. തോറ്റംപാട്ടിൽ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടിക്കഴിയുമ്പോൾ തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു പകർന്നു നൽകുന്ന ദീപത്തിൽ നിന്നു മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി 10.30ന് ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. തുടർന്ന് സഹമേൽശാന്തി വലിയ തിടപ്പള്ളിയിലെ അടുപ്പും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പും ജ്വലിപ്പിക്കുന്നതോടെ ചെണ്ടമേളവും നാലു ദിക്കും കേൾക്കുമാറ് കരിമരുന്ന് പ്രയോഗവും മുഴങ്ങുന്നതാണ് ഭക്തർക്ക് അടുപ്പുകൾ കത്തിക്കുന്നതിനുള്ള വിളംബരം.
പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപം ക്ഷേത്രത്തിൽ നിന്നു കിലോമീറ്ററുകളോളം അകലെ വരെ നിരന്ന അടുപ്പുകളിലേക്കു പകർന്നു കൈമാറും. ഉച്ചയ്ക്ക് 2.30ന് ഉച്ചപ്പൂജയ്ക്കു ശേഷം നിവേദ്യം. ഈ സമയം വ്യോമസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. നിവേദ്യത്തിനു സഹായിക്കാൻ 300 ശാന്തിക്കാരെ നിയോഗിച്ചിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയവർ. പുലർച്ചെ പഴവങ്ങാടിയിൽ നിന്നുള്ള ദൃശ്യം. (ചിത്രം: ജിഷ ബാലൻ ∙ മനോരമ ഓൺലൈൻ)
ആറ്റുകാൽ ഭഗവതി ക്ഷേത്രം മുതൽ പത്തു കിലോമീറ്ററിലധികം ദൂരത്തേക്കാണ് അടുപ്പുകൾ നിരന്നത്. ഇടവിട്ടു പിന്നെയും കിലോമീറ്ററുകളോളം പ്രധാന പാതയോരങ്ങളിൽ പൊങ്കാലയിടാൻ ഭക്തർ തയാറെടുപ്പു നടത്തിയിട്ടുണ്ട്. കിള്ളിയാറിന്റെ രണ്ടു കരകളിൽ ആറ്റുകാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കരയിൽ മാത്രമാണ് ആചാരപരമായി പൊങ്കാലയ്ക്ക് അനുമതിയുള്ളത്. വൈകിട്ട് 7.30ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കു ചൂരൽകുത്ത്. രാത്രി 11ന് തൃക്കടവൂർ ശിവരാജു എന്ന കൊമ്പനാന ദേവിയുടെ തിടമ്പേറ്റി, വാദ്യമേളങ്ങളുടെയും കുത്തിയോട്ട ബാലന്മാരുടെയും അകമ്പടിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. നാളെ രാവിലെ എട്ടിന് തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. രാത്രി കാപ്പഴിക്കും. പുലർച്ചെ 12.30ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയവർ. പുലർച്ചെ പഴവങ്ങാടിയിൽ നിന്നുള്ള ദൃശ്യം. (ചിത്രം: ജിഷ ബാലൻ ∙ മനോരമ ഓൺലൈൻ)
ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹംപൊങ്കാല സമർപ്പണത്തിനു തലേദിവസം തന്നെ ആറ്റുകാൽ ദേവീ ദർശനത്തിനു വൻ തിരക്ക്. ഒരു സമയം 5000 പേർക്ക് വരി നിൽക്കാനുള്ള ബാരിക്കേഡ് ഉണ്ടെങ്കിലും ഭക്തരുടെ നിര അതിനു പുറത്തേക്കും നീണ്ടു. രാവിലെ എത്തിയവർക്ക് വൈകിട്ടോടെയാണ് ദേവീ ദർശന ഭാഗ്യം ലഭിച്ചത്. ഉത്സത്തോടനുബന്ധിച്ച് വഞ്ചിയൂരിൽ നിന്ന് കതിർകാളയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. നെൽക്കതിരുകൾ കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപമാണിത്. വിളവെടുപ്പിനോടനുബന്ധിച്ച് നടത്തിയിരുന്നതാണ് ആചാരം. വഞ്ചിയൂർ പുത്തൻറോഡ് പൗര സമിതിയുടെ നേതൃത്വത്തിലാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കതിർകാളയെ എഴുന്നള്ളിക്കുന്നത്. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് ഇന്നു രാത്രി 11 ന് ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ തൃക്കടവൂർ ശിവരാജു ആണ് ദേവിയുടെ തിടമ്പേറ്റുന്നത്. ചൂരൽ കുത്തിയ കുത്തിയോട്ട ബാലന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിലാണ് എഴുന്നള്ളത്ത്.
English Summary:
Pongala spirit fills Ananthapuri; lakhs offer their devotion to Attukal Amma
148ksgdg7cgj87h9lffm7cp3cj 30fc1d2hfjh5vdns5f4k730mkn-list 7os2b6vp2m6ij0ejr42qn6n2kh-2024 30fc1d2hfjh5vdns5f4k730mkn-2024-02-25 7os2b6vp2m6ij0ejr42qn6n2kh-2024-02-25 mo-religion-attukalpongala0 30fc1d2hfjh5vdns5f4k730mkn-2024 7os2b6vp2m6ij0ejr42qn6n2kh-list mo-religion-attukaldevitemple 30fc1d2hfjh5vdns5f4k730mkn-2024-02 7os2b6vp2m6ij0ejr42qn6n2kh-2024-02
Source link