തിരഞ്ഞെടുപ്പ് തീയതി: പ്രചാരണം വ്യാജം

തിരഞ്ഞെടുപ്പ് തീയതി: പ്രചാരണം വ്യാജം – Election Date: campaign is fake | Malayalam News, India News | Manorama Online | Manorama News
തിരഞ്ഞെടുപ്പ് തീയതി: പ്രചാരണം വ്യാജം
മനോരമ ലേഖകൻ
Published: February 25 , 2024 03:33 AM IST
1 minute Read
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തീയതികൾ വ്യാജമാണെന്നു കമ്മിഷൻ വക്താവ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തുകയാണ്. അതിനു ശേഷം വാർത്താസമ്മേളനത്തിലൂടെ തീയതികൾ പ്രഖ്യാപിക്കുമെന്നു വക്താവ് അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത് അടുത്ത ജില്ലയിലേക്കാണെങ്കിലും ഒരേ പാർലമെന്റ് മണ്ഡലത്തിന്റെ പരിധിയിൽ വരരുതെന്നു കമ്മിഷൻ സംസ്ഥാനങ്ങളോടു നിർദേശിച്ചു. 3 വർഷം ഒരിടത്തു പൂർത്തിയാക്കിയവരെയാണു മാറ്റുന്നത്.
English Summary:
Election Date: campaign is fake
40oksopiu7f7i7uq42v99dodk2-2024-02 6j4v3m5q1grfm3s7vr5gnd83gh 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-02-25 6anghk02mm1j22f2n7qqlnnbk8-2024-02-25 mo-politics-elections-loksabhaelections2024 mo-news-common-malayalamnews mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-technology-socialmedia 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link