കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരള (എസ്എഫ്ബിസികെ) യുടെ ‘ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്. ഇന്നു വൈകുന്നേരം 6.45ന് എറണാകുളം താജ് വിവാന്ത ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് പുരസ്കാരം സമ്മാനിക്കും. ബിസിനസിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമുള്ള മികവ് പരിഗണിച്ചാണ് എസ്എഫ്ബിസികെ അദ്ദേഹത്തിനു പുരസ്കാരം നല്‍കുന്നത്.
1993ല്‍ തൃശൂരില്‍ ഷോറൂം തുറന്ന് സ്വര്‍ണവ്യാപാര രംഗത്തേക്കു ചുവടുവച്ച കല്യാൺ ജ്വല്ലേഴ്സിന് ഇന്ന് ഇന്ത്യയിലും വിദേശങ്ങളിലുമായി 250ലേറെ ഷോറൂമുകളുണ്ട്. ഏതാണ്ട് 40,000 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. കല്യാണ്‍ ഡെവലപ്പേഴ്സ് എന്നപേരില്‍ റിയല്‍ എസ്റ്റേറ്റ് സംരംഭവുമുണ്ട്. ബാങ്കിംഗ് രംഗത്തെ മികവിനുള്ള പുരസ്കാരങ്ങള്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്ടര്‍ എ.എസ്. രാജീവ് ചടങ്ങില്‍ വിതരണം ചെയ്യും.

Source link