കന്നിജയത്തിനായി ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ 2024ലെ ആദ്യജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ കാത്തിരിപ്പ് നീളുന്നു. സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് എഫ്സി ഗോവയ്ക്ക് എതിരേ ഇറങ്ങുന്പോൾ ഈ വർഷത്തെ ആദ്യജയം നേടാൻ കൊന്പന്മാർക്ക് സാധിക്കുമോ എന്നതാണ് അറിയേണ്ടത്. ഇരുടീമും തമ്മിൽ ഗോവയിൽ നടന്ന ആദ്യപാദത്തിൽ ബ്ലാസ്റ്റേഴ്സ് 1-0നു പരാജയപ്പെട്ടിരുന്നു. ഡിസംബർ 27ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്ലബ്ബിനെതിരേയാണ് 2023-24 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അവസാന ജയം.
ഒഡീഷ 0-0 ബഗാൻ ഐഎസ്എല്ലിൽ ഒഡീഷ എഫ്സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഒഡീഷ. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ബംഗളൂരു എഫ്സി 2-1ന് ഹൈദരാബാദ് എഫ്സിയെ തോൽപ്പിച്ചു.
Source link