യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനു രണ്ടുവയസ്
കീവ്: പതിനായിരങ്ങളുടെ മരണത്തിനും അതിലേറെപ്പേരുടെ ജീവിതദുരിതത്തിനും കാരണമായ യുക്രെയ്നിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം രണ്ടുവർഷം പിന്നിടുന്നു. റഷ്യ ആക്രമണം തുടങ്ങിവച്ച യുദ്ധമേഖലയിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഇന്നലെ സന്ദർശനം നടത്തി. യുക്രെയ്ൻ ജനതയുടെ സ്വപ്നങ്ങളെ തകർക്കാൻ റഷ്യയ്ക്കു കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം യുദ്ധം തുടരാൻ ജനതയോട് അഭ്യർഥിക്കുകയും ചെയ്തു.
യുക്രെയ്ന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാശ്ചാത്യ നേതാക്കൾ ഇന്നലെ കീവ് സന്ദർശിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ബെൽജിയൻ പ്രധാനമന്ത്രി അലക്സാണ്ടർ ദേ ക്രോ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിഡൻ ട്രൂഡോ എന്നിവരും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും ട്രെയിൻ മാർഗമാണ് കീവിൽ എത്തിയത്.
Source link