ഡല്‍ഹിയില്‍ 4 സീറ്റിൽ എഎപി, 3 സീറ്റ് കോൺഗ്രസിന്; പഞ്ചാബില്‍ വെവ്വേറെ മത്സരിക്കും

ഡല്‍ഹിയിലും കോണ്‍ഗ്രസ്-എഎപി ധാരണ-Loksabha Election 2024|Manorama News|Manorama Online|Breaking news
ഡല്‍ഹിയില്‍ 4 സീറ്റിൽ എഎപി, 3 സീറ്റ് കോൺഗ്രസിന്; പഞ്ചാബില്‍ വെവ്വേറെ മത്സരിക്കും
മനോരമ ലേഖകൻ
Published: February 24 , 2024 11:22 AM IST
Updated: February 24, 2024 12:15 PM IST
1 minute Read
ഡൽഹിയിൽ കോൺഗ്രസ്–എഎപി സംയുക്ത വാർത്താ സമ്മേളനത്തിൽ നിന്ന്∙ ചിത്രം: എഎൻഐ
ന്യൂഡല്‍ഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–ആംആദ്മി പാർട്ടി സീറ്റ് ധാരണയായി. ഡൽഹിയിലെ ഏഴുസീറ്റുകളിൽ നാലെണ്ണത്തിൽ ആംആദ്മി പാർട്ടിയും മൂന്നു സീറ്റിൽ കോൺഗ്രസും മത്സരിക്കും. ചാന്ദിനി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലങ്ങളിലാവും കോണ്‍ഗ്രസ് മത്സരിക്കുക. ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡൽഹി മണ്ഡലങ്ങളില്‍ എഎപി കളത്തിലിറങ്ങും.
ഹരിയാനയിൽ ഒരു സീറ്റ് ആംആദ്മി പാർട്ടിക്കു നൽകും. ഒൻപത് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ചണ്ഡീഗഡിലെ ഒരു സീറ്റിലും ഗോവയിൽ 2 സീറ്റിലും കോൺഗ്രസ് മത്സരിക്കാന്‍ തീരുമാനമായി. പഞ്ചാബില്‍ കോണ്‍ഗ്രസും എഎപിയും വെവ്വേറെ മത്സരിക്കും. ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റുകളിൽ 24 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കും. രണ്ട് സീറ്റിൽ എഎപി മത്സരിക്കും. ഭറൂച്ച്, ഭവ്നഗർ സീറ്റുകളിലാണ് ആംആദ്മി പാർട്ടി മത്സരിക്കുന്നത്.
Delhi | Congress and AAP announce seat-sharing in Delhi, Gujarat, Haryana, Chandigarh and Goa In Delhi (7 seats), Congress to contest on 3 and AAP on 4In Gujarat (26 seats), Congress to contest on 24 and AAP on 2 (in Bharuch and Bhavnagar)In Haryana (10 seats), Congress to… pic.twitter.com/vCauAdvkUm— ANI (@ANI) February 24, 2024
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും ബിജെപിയാണ് നേടിയത്. അന്ന് കോണ്‍ഗ്രസും എഎപിയും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. അഞ്ചിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് എഎപിയും രണ്ടാമതെത്തി. 2004ല്‍ കോണ്‍ഗ്രസ് ആറ് സീറ്റും ബിജെപി ഒരു സീറ്റും നേടി. 2009ല്‍ ഏഴ് സീറ്റും കോണ്‍ഗ്രസിനായിരുന്നു.
English Summary:
LS polls: Congress, AAP seat sharing in Delhi updates
40oksopiu7f7i7uq42v99dodk2-2024-02 mo-news-common-latestnews 40oksopiu7f7i7uq42v99dodk2-list 2qjvap1f9qnqv26cbmsueboib7 5us8tqa2nb7vtrak5adp6dt14p-2024-02-24 mo-politics-parties-aap 40oksopiu7f7i7uq42v99dodk2-2024-02-24 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 mo-news-common-breakingnews 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-politics-parties-congress 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02