WORLD

റഷ്യ രാജ്യതന്ത്രജ്ഞതയില്‍ ബൃഹത്തായ പാരമ്പര്യമുള്ള രാഷ്ട്രം- എസ്. ജയശങ്കര്‍


ന്യൂഡല്‍ഹി: രാജ്യതന്ത്രജ്ഞതയില്‍ ബൃഹത്തായ പാരമ്പര്യമുള്ള രാഷ്ട്രമാണ് റഷ്യയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. കൂടാതെ റഷ്യയിപ്പോള്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും ഏഷ്യയിലേയോ മറ്റ് പാശ്ചാത്യ ഇതര രാജ്യങ്ങളിലേക്ക് റഷ്യയ്ക്ക് ചായ്‌വ് വന്നുകൊണ്ടിരിക്കുകയാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടക്കുന്ന റെയ്‌സിന ഡയലോഗ് ബഹുരാഷ്ട്രസമ്മേളനപരിപാടിയിലെ വെള്ളിയാഴ്ചത്തെ സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയശങ്കര്‍. ചൈനയുമായുള്ള റഷ്യയുടെ നയതന്ത്രബന്ധം കൂടുതല്‍ ശക്തമാകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത്തരമൊരു വിഷയത്തില്‍ റഷ്യയെ നിരന്തരം വിമര്‍ശിക്കുന്നത് അത്തരമൊരു കാര്യം യാഥാര്‍ഥ്യമാക്കിത്തീര്‍ക്കാനിടയാക്കുമെന്നും ജയശങ്കര്‍ പ്രതികരിച്ചു. റഷ്യയുമായി പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ടത് പ്രധാനമാണെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ബൃഹത്തായ രാജ്യതന്ത്രപാരമ്പര്യമുളള റഷ്യയെപ്പോലുള്ള ഒരു രാഷ്ട്രം അതിശക്തമായ ഒരൊറ്റ ബന്ധത്തില്‍ തങ്ങളെ തളച്ചിടാന്‍ ഒരുങ്ങുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Source link

Related Articles

Back to top button