മികച്ച സംരംഭങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: മികച്ച സംരംഭങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകൾ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചു. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനമാണു വ്യവസായ വകുപ്പ് തദ്ദേശ സ്വയംഭരണം ഉള്‍പ്പെടെയുള്ള മറ്റു വകുപ്പുകളുമായി ചേര്‍ന്നു സാധ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. പുരസ്കാര ജേതാക്കള്‍ ഉത്പാദന യൂണിറ്റ് സൂക്ഷ്മം (മൈക്രോ): എന്‍. സുജിത്ത്, കല്യാണി ഫുഡ് പ്രോഡക്ട്സ്, കൊല്ലം, ഉത്പാദന യൂണിറ്റ് ചെറുകിട (സ്മോള്‍): കുര്യന് ജോസ്, മറൈന്‍ ഹൈഡ്രോ കൊളോയിഡ്സ്, എറണാകുളം, ഉത്പാദന യൂണിറ്റ് ഇടത്തരം (മീഡിയം): വസന്തകുമാരന്‍ ഗോപാലപിള്ള, സൗപര്‍ണിക എക്സ്പോര്‍ട്ട് സംരംഭങ്ങള്‍, കൊല്ലം, ഉത്പാദന യൂണിറ്റ് ലാര്‍ജ് ആന്‍ഡ് മെഗാ: മനോജ് മാത്യു, എകെ നാച്വറല്‍ ഇന്‍ഗ്രീഡിയന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, പത്തനംതിട്ട, പ്രത്യേക വിഭാഗം പട്ടികജാതി: എം. മണി, ഫീകോര്‍ ഇലക്ട്രോണിക്സ്, മലപ്പുറം, പ്രത്യേക വിഭാഗം വനിത: ഉമ്മു സല്‍മ, സഞ്ജീവനി കടുംബശ്രീ യൂണിറ്റ്, മലപ്പുറം, മികച്ച കയറ്റുമതി അധിഷ്ഠിത യൂണിറ്റ്: ജീമോന്‍ കെ. കോരത്ത്, മാന്‍ കങ്കോര്‍ ഇന്‍ഗ്രീഡിയന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം, ഉത്പാദന മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പ്: നിതീഷ് സുന്ദരേശന്, വര്‍ഷ്യ എക്കോ സൊല്യൂഷന്‍സ്, തിരുവനന്തപുരം.
കേരളത്തിലുള്ള മികച്ച സംരംഭങ്ങള്‍ക്ക് അംഗീകാരം നല്കുന്ന എംഎസ്എംഇ അവാര്‍ഡ് നല്കുന്നതിനോടൊപ്പംതന്നെ ആദ്യമായി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത്തവണ അവാര്‍ഡുണ്ട്. സംരംഭക വര്‍ഷത്തിലെ പ്രവര്‍ത്തനത്തിനും സംരംഭ രൂപീകരണത്തിനും മികവിനും സംരംഭക അന്തരീക്ഷം വളര്‍ത്തുന്നതിലെ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ അവാര്‍ഡ് നല്‍കുന്നത്.14 സൂക്ഷ്മ സംരംഭങ്ങളും 12 ചെറുകിട സംരംഭങ്ങളും 10 ഇടത്തരം സംരംഭങ്ങളും ഒരു വന്‍കിട സംരംഭവുമാണ് അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്. 13 വനിതാ സംരംഭകരും പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള സംരംഭകനും ഒരു എട്ട് എക്സ്പോര്‍ട്ട് സംരംഭങ്ങളും ഒരു ഉത്പാദന സ്റ്റാര്‍ട്ടപ്പും അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ഇതോടൊപ്പം 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും (15 പഞ്ചായത്തുകള്‍, 12 മുനിസിപ്പാലിറ്റികള്‍, മൂന്നു കോര്‍പറേഷനുകള്‍) അവാര്‍ഡ് ജേതാക്കളായിട്ടുണ്ട്.

Source link