ഫാക്ട് ധാരണാപത്രം ഒപ്പുവച്ചു

ഏലൂർ: പൊതുമേഖലാ സ്ഥാപനങ്ങളായ ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡും (എഫ്എസിടി) ഓയിൽ ഇന്ത്യ ലിമിറ്റഡും (ഒഐഎൽ) നോയിഡയിലെ കോർപറേറ്റ് ഓഫീസിൽവച്ച് ധാരണാപത്രം ഒപ്പുവച്ചു. രാസമാലിന്യങ്ങളുടെ വൈപുല്യം ഒഴിവാക്കി ഡികാർബണൈസ് സംരംഭങ്ങളിൽ സഹകരിക്കാനും ഹരിത ഇന്ധനങ്ങൾ, പുനരുപയോഗിക്കാവുന്ന ഊർജം മുതലായവയുടെ സാധ്യതകൾ വർധിപ്പിക്കാനുമാണ് ധാരണയായത്. ഫാക്ടിനുവേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ (പ്രൊഡക്ഷൻ കോ-ഓർഡിനേഷൻ) ആർ. മണിക്കുട്ടനും ഓയിൽ ഇന്ത്യ ലിമിറ്റഡിനുവേണ്ടി ജനറൽ മാനേജർ (ബിസിനസ് ഡെവലപ്മെന്റ്) സന്താനു കുമാർ സൈകിയയും ചേർന്നു ധാരണപത്രം അവതരിപ്പിച്ചു.
ഓയിൽ ഇന്ത്യ ലിമിറ്റഡ് സിഎംഡി ഡോ. രഞ്ജിത്ത് രാത്, ഫാക്ട് ഫിനാൻസ് ഡയറക്ടർ എസ്. ശക്തിമണി, കെ.ബി. ജയരാജ്, സിജിഎം (ഫെഡോ ആൺഡ് എഫ്ഇഡബ്ല്യൂ) ഫാക്ടിലെയും ഓയിൽ ഇന്ത്യ ലിമിറ്റഡിലെയും മറ്റു ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Source link