ദിനപത്രങ്ങൾക്ക് പ്രചാരം ഏറുന്നു; വളർച്ചയും
ദിനപത്രങ്ങൾക്ക് പ്രചാരം ഏറുന്നു; വളർച്ചയും – Newspapers gain popularity and growth | Malayalam News, India News | Manorama Online | Manorama News
ദിനപത്രങ്ങൾക്ക് പ്രചാരം ഏറുന്നു; വളർച്ചയും
മനോരമ ലേഖകൻ
Published: February 24 , 2024 02:53 AM IST
1 minute Read
രാജ്യത്ത് 10,152 ദിനപത്രങ്ങൾ, 1,48,363 ആനുകാലികങ്ങൾ എന്ന് ‘പ്രസ് ഇൻ ഇന്ത്യ’ വാർഷിക റിപ്പോർട്ട്
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി ∙ രാജ്യത്തെ ദിനപത്രങ്ങളുടെ എണ്ണത്തിലും പ്രചാരണത്തിലും വർധന. 2021–22 ൽ 10,038 പത്രങ്ങളാണു രാജ്യത്തു പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ 2022–23ൽ 114 എണ്ണം വർധിച്ച് ഇത് 10,152 ആയി. ആനുകാലിക പ്രസിദ്ധീകരണങ്ങൾ 2318 എണ്ണം വർധിച്ച് 1,48,363 ആയെന്നും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ‘പ്രസ് ഇൻ ഇന്ത്യ’ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദിനപത്രങ്ങളുടെ പ്രചാരം 22,57,26,209 ആയിരുന്നത് 23,22,92,405 ആയി വർധിച്ചു; 2.91% വർധന. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഹിന്ദിയിലാണ്–4496 എണ്ണം. മലയാളം ഒൻപതാം സ്ഥാനത്താണ്; 127. പ്രസിദ്ധീകരണങ്ങളിലും ഹിന്ദിയാണു മുന്നിൽ; 16,782. 340 പ്രസിദ്ധീകരണങ്ങളുമായി മലയാളം 11–ാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ ഭാഷയിൽ ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്ഥലം ഡൽഹിയാണ്; 14. കേരളത്തിൽ നിന്നു 10 ഭാഷകളിൽ പ്രസിദ്ധീകരണങ്ങളുണ്ട്. 2023 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ചു മലയാളത്തിലെ പ്രസിദ്ധീകരണങ്ങളെല്ലാം ചേർന്നുള്ള പ്രചാരം 1,08,34,051 ആണ്.
സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിലുള്ള പ്രസിദ്ധീകരണങ്ങളിലും കേരളം മുന്നിലുണ്ട്. നാലെണ്ണമാണു മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ 3 എണ്ണം വീതമുണ്ട്. മലയാളത്തിൽ 436 ദിനപത്രങ്ങളും 387 ആഴ്ചപ്പതിപ്പുകളും 340 ദ്വൈവാരികകളും 2027 പ്രതിമാസ പ്രസിദ്ധീകരണങ്ങളും ഉൾപ്പെടെ ആകെ 3504 അച്ചടിപ്രസിദ്ധീകരണങ്ങളുണ്ടെന്നാണു റിപ്പോർട്ടിലെ കണക്ക്.
English Summary:
Newspapers gain popularity and growth
40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-02-24 mo-news-common-newspaper mo-legislature-centralgovernment 40oksopiu7f7i7uq42v99dodk2-2024-02-24 mo-news-common-malayalamnews 4tf41fmenjqg40e97hsn1u5ogp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-kerala-government 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link