ലണ്ടൻ: വെള്ളത്തിൽ ജീവിച്ചിരുന്ന അഞ്ചു മീറ്റർ നീളമുള്ള ഉരഗത്തിന്റെ പൂർണമായ ഫോസിൽ തെക്കൻ ചൈനയിൽ കണ്ടെത്തി. ഡൈനോസഫലോസോറസ് ഒറിയന്റാലിസ് എന്നു ശാസ്ത്രനാമമുള്ള ഇത് 24 കോടി വർഷം മുന്‍പാണു ജീവിച്ചിരുന്നത്. കഴുത്തിന്റെ അസാധാരണ നീളം മൂലം വ്യാളി എന്നാണ് ഇതിനെ വിളിക്കുന്നത്.
2003ൽത്തന്നെ തിരിച്ചറിഞ്ഞ ഈ ജീവിയുടെ പൂർണ ഫോസിൽ ആദ്യമായാണു ലഭിക്കുന്നത്. ഉടലും വാലും ചേർത്താലും കഴുത്തിന്റെ നീളം വരില്ല. വെള്ളത്തിനടിയിൽ ഭക്ഷണം കണ്ടെത്താൻ വേണ്ടിയാകാം കഴുത്തിന്റെ അസാധാരണ നീളമെന്ന് അനുമാനിക്കുന്നു.
Source link