INDIALATEST NEWS

‘കമ്പനികളെ ഭീഷണിപ്പെടുത്തി ബിജെപി സംഭാവന വാങ്ങുന്നു’: ആരോപണവുമായി കോൺഗ്രസ്

‘കമ്പനികളെ ഭീഷണിപ്പെടുത്തി ബിജെപി സംഭാവന വാങ്ങുന്നു’: ആരോപണവുമായി കോൺഗ്രസ് -Congress | BJP | Malayalam News | India News | Manorama Online | Manorama News

‘കമ്പനികളെ ഭീഷണിപ്പെടുത്തി ബിജെപി സംഭാവന വാങ്ങുന്നു’: ആരോപണവുമായി കോൺഗ്രസ്

മനോരമ ലേഖകൻ

Published: February 24 , 2024 02:58 AM IST

Updated: February 23, 2024 11:56 PM IST

1 minute Read

കെ.സി.വേണുഗോപാൽ. ചിത്രം:ജോസ്‌കുട്ടി പനയ്‌ക്കൽ∙മനോരമ

ന്യൂഡൽഹി ∙ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി സ്വകാര്യ കമ്പനികളിൽനിന്നു ബിജെപി സംഭാവന വാങ്ങുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. സിബിഐ, ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവയുടെ അന്വേഷണത്തിനു വിധേയമായതിനു പിന്നാലെ 30 കമ്പനികൾ 335 കോടി രൂപ ബിജെപിക്കു നൽകിയെന്നും ഇതെക്കുറിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനു കത്തയച്ചു.
‘അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് കമ്പനികളിൽനിന്നു പണം വാങ്ങിയ ബിജെപിയുടെ സാമ്പത്തികനിലയെക്കുറിച്ചു ധവളപത്രമിറക്കുമോ? ബിജെപിക്കു ലഭിച്ച സംഭാവനകളെക്കുറിച്ച് സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്താൻ ധൈര്യമുണ്ടോ’– വേണുഗോപാൽ ചോദിച്ചു.

English Summary:
Congress accuses BJP of extorting money

40oksopiu7f7i7uq42v99dodk2-2024-02 7djfl9p6dtdsfe1bff498sdrn9 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-02-23 40oksopiu7f7i7uq42v99dodk2-2024-02-23 mo-politics-elections-loksabhaelections2024 mo-politics-leaders-kcvenugopal mo-politics-parties-bjp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button