ഷമീമയ്ക്കു തിരിച്ചടി; പൗരത്വം റദ്ദാക്കിയതിന് എതിരായ അപ്പീൽ ബ്രിട്ടീഷ് കോടതി തള്ളി


ല​​​ണ്ട​​​ൻ: സ്കൂ​​​ളി​​​ൽ പ​​​ഠി​​​ക്ക​​​വേ സി​​​റി​​​യ​​​യി​​​ൽ പോ​​​യി ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ൽ ചേ​​​ർ​​​ന്ന ബം​​​ഗ്ലാ​​​ദേ​​​ശി വം​​​ശ​​​ജ ഷ​​​മീ​​​മ ബീ​​​ഗം പൗ​​​ര​​​ത്വം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ ന​​​ല്കി​​​യ ഹ​​​ർ​​​ജി ബ്രി​​​ട്ടീ​​​ഷ് അ​​​പ്പീ​​​ൽ കോ​​​ട​​​തി ത​​​ള്ളി. അ​​​പ്പീ​​​ൽ കോ​​​ട​​​തി​​​യി​​​ലെ മൂ​​​ന്നു ജ​​​ഡ്ജി​​​മാ​​​രും ഒ​​​രേ സ്വ​​​ര​​​ത്തി​​​ലാ​​​ണു വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച​​​ത്. 24 വ​​​യ​​​സു​​​ള്ള ഷ​​​മീ​​​മ ഇ​​​പ്പോ​​​ൾ വ​​​ട​​​ക്ക​​​ൻ സി​​​റി​​​യ​​​യി​​​ലെ ത​​​ട​​​വ​​​റ​​​യി​​​ലാ​​​ണു​​​ള്ള​​​ത്. ല​​​ണ്ട​​​നി​​​ലെ സ്കൂ​​​ളി​​​ൽ പ​​​ഠി​​​ക്ക​​​വേ 15-ാം വ​​​യ​​​സി​​​ൽ സി​​​റി​​​യ​​​യി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​താ​​​ണ്. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം ഐ​​​എ​​​സ് ഭീ​​​ക​​​ര​​​നെ വി​​​വാ​​​ഹം ചെ​​​യ്തു. ഇ​​​വ​​​ർ​​​ക്കു​​​ണ്ടാ​​​യ മൂ​​​ന്നു കു​​​ഞ്ഞു​​​ങ്ങ​​​ളും മ​​​ര​​​ണ​​​പ്പെ​​​ട്ടു. 2019ൽ ​​​ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ത​​​ക​​​ർ​​​ന്ന ശേ​​​ഷ​​​മാ​​​ണു ഷ​​​മീ​​​മ​​​യെ സി​​​റി​​​യ​​​യി​​​ലെ ത​​​ട​​​വ​​​റ​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​ർ ഇ​​​വ​​​രു​​​ടെ പൗ​​​ര​​​ത്വം റ​​​ദ്ദാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 21 വ​​​യ​​​സു​​​വ​​​രെ ബം​​​ഗ്ലാ​​​ദേ​​​ശി പൗ​​​ര​​​ത്വ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ചെ​​​യ്തി​​​ല്ല. ഇ​​​വ​​​രെ രാ​​​ജ്യ​​​ത്തു ക​​​യ​​​റ്റി​​​ല്ലെ​​​ന്നു ബം​​​ഗ്ലാ​​​ദേ​​​ശും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഷ​​​മീ​​​മ​​​യ്ക്ക് ഇ​​​പ്പോ​​​ൾ ഒ​​​രു രാ​​​ജ്യ​​​ത്തും പൗ​​​ര​​​ത്വ​​​മി​​​ല്ല.

ഷ​​​മീ​​​മ മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തി​​​നും ലൈം​​​ഗി​​​ക ചൂ​​​ഷ​​​ണ​​​ത്തി​​​നും ഇ​​​ര​​​യാ​​​ണെ​​​ന്ന അ​​​വ​​​രു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ വാ​​​ദം ബ്രി​​​ട്ടീ​​​ഷ് കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. ദേ​​​ശീ​​​യ​​സു​​​ര​​​ക്ഷ ഇ​​​തി​​​നെ​​​ല്ലാം മു​​​ക​​​ളി​​​ലാ​​​ണെ​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ദം കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു.


Source link

Exit mobile version