ഗോൾ ഗോവ

യുപിയ (അരുണാചൽപ്രദേശ്): സന്തോഷ് ട്രോഫിക്കുവേണ്ടിയുള്ള 77-ാമത് ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിനു തോൽവി. ഫൈനൽ റൗണ്ട് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഗോവ 2-0ന് കേരളത്തെ തോൽപ്പിച്ചു. നെസിയൊ മാരിസ്റ്റോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളാണ് ഗോവയ്ക്ക് ജയമൊരുക്കിയത്. 45-ാം മിനിറ്റിൽ മാരിസ്റ്റോ ഫെർണാണ്ടസിലൂടെ ഗോവ ലീഡ് നേടി. ഗോൾ തിരിച്ചടിക്കാനുള്ള കേരള ശ്രമത്തിനിടെ 59-ാം മിനിറ്റിൽ മാരിസ്റ്റോ ഫെർണാണ്ടസ് രണ്ടാം ഗോളും കേരള വലയിലെത്തിച്ചു.
മത്സരത്തിൽ 56 ശതമാനം പന്ത് നിയന്ത്രിച്ചത് കേരളമായിരുന്നു. 19 ഷോട്ട് കേരളം തൊടുത്തെങ്കിലും മൂന്ന് എണ്ണം മാത്രമാണ് ഓണ്‍ ടാർഗറ്റ് ഉണ്ടായിരുന്നത്.
Source link